Advertisement

‘ജന്‍സുരാജ്’; പ്രശാന്ത് കിഷോര്‍ പുതിയ പാര്‍ട്ടി രൂപവത്കരിച്ചു, തുടക്കം ബിഹാറില്‍ നിന്ന്

May 2, 2022
3 minutes Read

തെരെഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പുതിയ പാർട്ടി രൂപീകരിക്കുന്നു. ബീഹാർ കേന്ദ്രീകരിച്ചായിരിക്കും പാർട്ടിയുടെ പ്രഖ്യാപനം. പാർട്ടി രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. ബിഹാറില്‍ നിന്ന് തുടങ്ങുന്നുവെന്നാണ് പ്രശാന്ത് കിഷോര്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ ജന്‍ സുരാജിന്റെ പ്രഖ്യാനം നടത്തികൊണ്ട് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.(prashant kishor to form new party from bihar)

കോണ്‍ഗ്രസ് പ്രവേശം നിരാകരിച്ചതിന് പിന്നാലെയാണ് അദ്ദേഹം പുതിയ പാർട്ടി പ്രഖ്യാപനവുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസിനെ സമീപിച്ച പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയിലേക്കുള്ള സോണിയ ഗാന്ധിയുടെ ക്ഷണം കഴിഞ്ഞ ആഴ്ച നിരാകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പുതിയ രാഷ്ട്രീയ നീക്കം. ‘ജന്‍സുരാജ്’ എന്നത് പുതിയ രാഷ്ട്രീയ പാര്‍ട്ടിയാണോ മറ്റേതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ നീക്കമാണോ എന്നതില്‍ വ്യക്തയില്ല. പുതിയ പാര്‍ട്ടിയുടെ ഭാവി ഭാവി തീരുമാനങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

‘ജനാധിപത്യത്തില്‍ അര്‍ഥവത്തായ പങ്കാളിയാകാനും ജനപക്ഷ നയം രൂപപ്പെടുത്താനുമുള്ള എന്റെ അന്വേഷണം 10 വര്‍ഷത്തെ റോളര്‍കോസ്റ്റര്‍ (വിനോദ തീവണ്ടിപ്പാത) യാത്രയിലേക്ക് നയിച്ചു! യഥാര്‍ത്ഥ മാസ്‌റ്റേഴ്‌സിലേക്ക് പോകാനുള്ള സമയമായി. ജനങ്ങളുടെ സദ്ഭരണത്തിലേക്കുള്ള പാതയും പ്രശ്‌നങ്ങളും നന്നായി മനസ്സിലാക്കാനുള്ള ബിഹാറില്‍ നിന്നായിരിക്കും’, പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു.

Story Highlights: prashant kishor to form new party from bihart on multiple phones

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top