റോക്കി ഭായിയുടെ അമ്മ…! കെജിഎഫിൽ അഭിനയിക്കാൻ താൻ ആദ്യം നോ പറഞ്ഞിരുന്നു: അർച്ചന ജോയിസ്

ഇന്ത്യയിലെ ബ്രഹ്മാണ്ഡ ചിത്രമായി കെജിഎഫ് മാറുകയാണ്. സിനിമയിൽ റോക്കി ഭായിയും മറ്റു അഭിനേതാക്കളും ശ്രദ്ധേയമാകുമ്പോഴും സ്‌ക്രീനിൽ പലപ്പോഴായി മിന്നു മറഞ്ഞു പോകുന്ന, എന്നാൽ നായകനെ കൂടുതൽ ശക്തമാക്കാൻ സഹായിക്കുന്ന മറ്റൊരു കഥാപാത്രവും കൂടി ഉണ്ട്. റോക്കി ഭായിയുടെ അമ്മയായി എത്തിയ അർച്ചന ജോയിസ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ അടക്കം കെജിഎഫിനും റോക്കി ഭായിക്കുമൊപ്പം ചർച്ച ചെയ്യപ്പെടുന്ന ഒരു കഥാപാത്രമായി മാറിയിരിക്കുകയാണ് അർച്ചന അഭിനയിച്ച അമ്മയുടെ റോൾ. താരത്തിന്റെ ആദ്യ സിനിമ കൂടിയാണ് ‘കെജിഎഫ്’ എന്ന പ്രത്യേകത കൂടിയുണ്ട് ( Rocky Bhais mother Archana Jois ).
സീരിയൽ നടിയായാണ് താൻ അഭിനയ ജീവിതം തുടങ്ങുന്നത് എന്നും ആദ്യം കെജിഎഫിൽ അഭിനയിക്കാൻ താൻ നോ പറഞ്ഞിരുന്നു എന്നും താരം ഒരു അഭിമുഖത്തതിൽ പറഞ്ഞിരുന്നു. സംവിധായകൻ പ്രശാന്ത് നീൽ ആണ് തന്നെ തെരഞ്ഞെടുത്തത്. തുടർന്നുള്ള നിർബന്ധത്തിന്മേലാണ് കെജിഎഫിൽ അഭിനയായിക്കാൻ തീരുമാനിച്ചത്. കന്നഡ സിനിമയിൽ മികച്ച സംവിധായകരും നടന്മാരും നിരവധിയുണ്ട്. എന്നിരുന്നാലും ഇവിടെ ഒരു വലിയ ബ്രേക്ക് ത്രൂ അനിവാര്യമായിരുന്നു. അത്തരത്തിൽ കന്നഡ സിനിമയിൽ ഉണ്ടായ ഒരു വലിയ മാറ്റം തന്നെയാണ് കെജിഎഫ് എന്നും താരം പറയുന്നു.
Read Also : ഷവർമ്മ വിഷബാധയുടെ കേരളത്തിലെ ആദ്യത്തെ ഇര 2012ൽ സച്ചിൻ റോയ് മാത്യു
സിനിമയിലെ യഷിന്റെ കഥാപാത്രം പോലെ തന്നെ വളരെ പ്രധാപ്പെട്ട കഥാപാത്രമാണ് അർച്ചനയുടേത്. വളരെ ചെറിയ സീനുകളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന അർച്ചനയുടെ കഥാപാത്രം ശക്തവും അതിലെ സംഭാഷങ്ങൾ നായകന്റെ പ്രചോദനാവും കൂടെയാണ്. അമ്മയും മകനും തമ്മിലുള്ള വൈകാരിക ബന്ധം രണ്ട് സിനിമകളിലും ഹൈലൈറ്റായിരുന്നു.
അതിനെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ. ‘സ്ത്രീകൾ എപ്പോഴും ഒരു യോദ്ധാവ് തന്നെയാണ്. അമ്മ എന്ന് പറയുന്നത് ഈ ലോകത്തുളള എല്ലാവരുടെയും വലിയ ശക്തിയാണ്. അത് നമ്മൾ എവിടെ പോയാലും ഏതു സാഹചര്യത്തിൽ നിന്നാലും നമ്മോടൊപ്പം ആ ശക്തി ഉണ്ടാകും. അത് തന്നെയാണ് ഈ സിനിമയും പറഞ്ഞു വയ്ക്കുന്നത്. ആ വൈകാരികത ഈ ലോകത്തുള്ള എല്ലാവർക്കും ഒരുപോലെയാണ്.
Story Highlights: Rocky Bhai’s mother! He first said no to acting in KGF: Archana Jois
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here