Advertisement

റോക്കി ഭായ് യാഷിന്റെ ‘ടോക്സിക്കിന്റെ’ സ്പെഷ്യൽ ഗ്ലിംപ്സ് എത്തി

January 8, 2025
Google News 1 minute Read

കെജിഎഫിലൂടെ രാജ്യമൊട്ടാകെ ആരാധകരെ സൃഷ്‌ടിച്ച റോക്കിങ് സ്റ്റാർ യാഷിന്റെ പുതിയ ചിത്രം ടോക്സിക്കിന്റെ സ്പെഷ്യൽ ഗ്ലിമ്പ്സ് എത്തി. നടന്റെ ജന്മദിനത്തോടനുബന്ധിച്ച് ബർത്ത്ഡേ പീക് എന്ന പേരിലാണ് ഗ്ലിംപ്സ് റിലീസ് ചെയ്തിരിക്കുന്നത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്തിരിക്കുന്ന ടോക്സിക്കിന്റെ ടാഗ് ലൈൻ ആയ ‘എ ഫെയറിടെയ്ൽ ഫോർ അഡൾട്ട്സ്’ എന്ന വാചകത്തോട് പൂർണ്ണമായും നീതി പുലർത്തിയ സ്വഭാവം തന്നെയാണ് ഗ്ലിംപ്സ് ടീസറിന്.
ടീസറിൽ ഒരു ഡാൻസ് ക്ലബ്ബിലെ നിശാ പാർട്ടിയിലേക്ക് വന്നിറങ്ങുന്ന യാഷിന്റെ കഥാപാത്രത്തെ കാണാം. ഹാറ്റും സിഗാറും സ്യൂട്ടും ഒക്കെയായി മാച്ചോ ലുക്കിലാണ് താരത്തെ ദൃശ്യങ്ങളിൽ കാണുന്നത്. സംഗീതവും നൃത്തവും ലഹരിയും ലൈംഗീകതയും കൂടി ചേരുന്ന അന്തരീക്ഷം ടീസറിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

മൂത്തോൻ പോലെ ഓഫ്‌ബീറ്റ്‌ സ്വഭാവമുള്ളൊരു ചിത്രം സംവിധാനം ചെയ്ത ഗീതു മോഹൻ ദാസിൽ നിന്ന് ഇത്തരമൊരു ടീസർ ഒരിക്കലും പ്രതീക്ഷിച്ചില്ല എന്നാണ് ചില ആരാധകർ സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുന്ന അഭിപ്രായം.
ടോക്സിക് ഫീമെയിൽ കാഴ്ചപ്പാടിലുള്ളൊരു ഗ്യാങ്‌സ്റ്റർ ചിത്രമാകും എന്ന് സംവിധായിക തന്നെ മുൻപ് പറഞ്ഞിരുന്നു. കൂടാതെ ബ്രിട്ടീഷ് ടീവി ഷോ പീക്കി ബ്ലിൻഡേഴ്സിൽ നിന്ന് ചിത്രം സ്വാധീനം ഉൾക്കൊണ്ടിട്ടുണ്ട് എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. KVN പ്രൊഡക്ഷന്സിന്റെയും മോൺസ്റ്റർ മൈൻഡ് ക്രീയേഷന്സിന്റെയും ബാനറിൽ യാഷും വെങ്കട്ട് കെ നാരായണയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Story Highlights :റോക്കി ഭായ് യാഷിന്റെ ടോക്സിക്കിന്റെ സ്പെഷ്യൽ ഗ്ലിംപ്സ് എത്തി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here