ശ്രീനിവാസൻ വധക്കേസ് പ്രതിയുടെ വീടിനു നേരെ ആക്രമണം

പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ വധക്കേസ് പ്രവർത്തകൻ്റെ വീടിനു നേരെ ആക്രമണം. കാവില്പാട് സ്വദേശി ഫിറോസിൻ്റെ വീടിനു നേരെയാണ് ഒരു സംഘം ആളുകൾ പെട്രോൾ നിറച്ച കുപ്പികൾ വലിച്ചെറിഞ്ഞത്. പുലർച്ചെ ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ഹേമാംബിക നഗർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പുലർച്ചെ 1.30ഓടെയായിരുന്നു സംഭവം. ഫിറോസ് ഈ കൃത്യത്തിൽ നേരിട്ട് ഉൾപ്പെട്ട ആളാണ്. പെട്രോൾ നിറച്ച കുപ്പികൾ വലിച്ചെറിഞ്ഞെങ്കിലും തെ പിടിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി. വീട്ടിൽ ഫിറോസിൻ്റെ മാതാപിതാക്കളടക്കമുള്ളവർ ഉണ്ടായിരുന്നു. രണ്ട് കുപ്പികളാണ് എറിഞ്ഞത്. വീടിൻ്റെ പരിസരത്തുള്ള സിസിടിവി ക്യാമറകൾ അടക്കം പരിശോധിച്ച് നടപടി സ്വീകരിക്കാനാണ് പൊലീസിൻ്റെ പദ്ധതി.
ശ്രീനിവാസൻ വധക്കേസിൽ ഇതുവരെ 13 പേരുടെ അറസ്റ്റാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. മുഖ്യ സൂത്രധാരൻ ഇതിൽ ഉൾപ്പെട്ടിട്ടില്ല. ഇയാളെക്കുറിച്ച് കൃത്യമായ സൂചനകൾ ലഭിച്ചതായാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.
Story Highlights: sreenivasan murder accused house attacked
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here