Advertisement

മന്ത്രിയെ തള്ളി ഡബ്ല്യുസിസി; ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്ന് സംഘടന

May 2, 2022
Google News 2 minutes Read
wcc against minister p rajeev

മന്ത്രി പി.രാജീവിനെ തള്ളി ഡബ്ല്യുസിസി. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്ന് തന്നെയാണ് ഡബ്ല്യുസിസിയുടെ ആവശ്യമെന്ന് സിനിമാ പ്രവർത്തക ദീദി ദാമോദരൻ പറഞ്ഞു. ( wcc against minister p rajeev )

‘എന്തൊക്കെയാണ് വേണ്ടതെന്ന് ആലോചിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം പറയുന്നത്. എല്ലാവരും രഹസ്യ സ്വഭാവമുള്ള മൊഴിയല്ല കൊടുത്തത്. ഞാൻ കൊടുത്തത് രഹസ്യ സ്വഭാവമുള്ള മൊഴിയില്ല. രഹസ്യ സ്വഭാവമുള്ള മൊഴികൾ ഒഴിവാക്കി ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടേണ്ടതാണ്. റിപ്പോർട്ട് ഒരു കാരണവശാലും പുറത്ത് വിടരുതെന്ന് ഡബ്ല്യുസിസി പറഞ്ഞിട്ടില്ല’- ദീദി ദാമോദരൻ പറയുന്നു. ഈ മാസം നാലിന് സർക്കാരുമായി ചർച്ചയുണ്ടെന്നും, അവിടെ വച്ച് ഇക്കാര്യം സംസാരിക്കുമെന്നും ദീദി ദാമോദരൻ അറിയിച്ചു.

ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടരുതെന്ന് വിമൻ ഇൻ സിനിമ കളക്ടീവ് ആവശ്യപ്പെട്ടു എന്ന് മന്ത്രി പി രാജീവ് പറഞ്ഞിരുന്നു. ഡബ്ല്യുസിസി അംഗങ്ങളുമായി ചർച്ച നടത്തിയിരുന്നു എന്നും മന്ത്രി പറയുന്നു. ഒരു ഇംഗ്ലീഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. വിഷയത്തിൽ ഡബ്ല്യുസിസി പ്രതികരിച്ചിട്ടില്ല.

എന്തുകൊണ്ട് ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിട്ടില്ല എന്ന ചോദ്യത്തിന് ഡബ്ല്യുസിസിയെ ഉദ്ദേശിച്ച് ‘ദേ ദെംസെൽവ്‌സ് ഡിമാൻഡഡ്’ എന്നാണ് മന്ത്രി ഉപയോഗിച്ചത്. അതുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവിടാത്തത്. തന്റെ വകുപ്പ് ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ച് സാംസ്‌കാരിക വകുപ്പിനു കൈമാറിയിരുന്നു.

Story Highlights: wcc against minister p rajeev

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here