ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു: മന്ത്രി പി രാജീവ്

ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടരുതെന്ന് വിമൻ ഇൻ സിനിമ കളക്ടീവ് ആവശ്യപ്പെട്ടു എന്ന് മന്ത്രി പി രാജീവ്. ഡബ്ല്യുസിസി അംഗങ്ങളുമായി ചർച്ച നടത്തിയിരുന്നു എന്നും മന്ത്രി പറയുന്നു. ഒരു ഇംഗ്ലീഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. വിഷയത്തിൽ ഡബ്ല്യുസിസി പ്രതികരിച്ചിട്ടില്ല.
എന്തുകൊണ്ട് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടില്ല എന്ന ചോദ്യത്തിന് ഡബ്ല്യുസിസിയെ ഉദ്ദേശിച്ച് ‘ദേ ദെംസെൽവ്സ് ഡിമാൻഡഡ്’ എന്നാണ് മന്ത്രി ഉപയോഗിച്ചത്. അതുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവിടാത്തത്. തൻ്റെ വകുപ്പ് ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ച് സാംസ്കാരിക വകുപ്പിനു കൈമാറിയിരുന്നു.
ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്നാണ് ഇതുവരെ വിഷയത്തിൽ ഡബ്ല്യുസിസിയുടെ നിലപാട്.
Story Highlights: wcc hema commission p rajeev
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here