Advertisement

രാജ്യത്ത് ഫാസ്ടാഗ് ഒഴിവാക്കുന്നു; ടോള്‍ പിരിവില്‍ പുതിയ രീതിയുമായി കേന്ദ്രം

May 3, 2022
Google News 1 minute Read
fastag should be avoid in india

രാജ്യത്ത് ടോള്‍ പിരിവ് രീതിയില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ദൂരത്തിന് അനുസരിച്ച് ടോള്‍ ഈടാക്കുന്നതാകും പുതിയ സംവിധാനം. നാവിഗേഷന്‍ മാര്‍ഗത്തില്‍ നിരക്ക് നിശ്ചയിക്കും. ടോള്‍ പ്ലാസകള്‍ ഇല്ലാതാക്കാനും നീക്കമുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളുടേതിന് സമാനമായ രീതിയിലാകും പരിഷ്‌കരണം ഏര്‍പ്പെടുത്തുക.

പുതിയ സംവിധാനം വരുന്നതോടെ ഉപഗ്രഹ നാവിഗേഷന്‍ വഴിയാകും ടോള്‍ പിരിക്കുക.ടോള്‍ തുക ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഈടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. 1.37 ലക്ഷം വാഹനങ്ങളില്‍ പരീക്ഷണം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.

Story Highlights: fastag should be avoid in india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here