Advertisement

തൃക്കാക്കരയില്‍ ട്വന്റി-ട്വന്റി മത്സരിക്കില്ല; ആംആദ്മിക്ക് പിന്തുണ ലഭിക്കുമെന്ന് സംസ്ഥാന കണ്‍വീനര്‍

May 4, 2022
Google News 2 minutes Read
20-20 will not compete in trikkakkara by election

തൃക്കാക്കരയില്‍ ട്വന്റി-ട്വന്റി മത്സരിക്കില്ലെന്ന് ആംആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍. ആംആദ്മിക്ക് ട്വന്റി-ട്വന്റി പിന്തുണ നല്‍കുമെന്ന് സംസ്ഥാന കണ്‍വീനര്‍ പി സി സിറയക് ട്വന്റിഫോറിനോട് പറഞ്ഞു. തൃക്കാക്കരയില്‍ ആം ആദ്മി പാര്‍ട്ടിക്കൊപ്പം മത്സരിക്കുമെന്ന് സാബു എം ജേക്കബ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സംസ്ഥാനത്ത് ട്വന്റി-ട്വന്റിയെ അടിച്ചമര്‍ത്താനാണ് ശ്രമം നടക്കുന്നതെന്നും ട്വന്റി-20 പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകം ഇതിന്റെ ഭാഗമായാണെന്നുമാണ് സാബു ജേക്കബ് പറഞ്ഞത്. ട്വന്റി-20 തൃക്കാക്കരയില്‍ നിലം തൊടണമോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നുമായിരുന്നു ട്വന്റി-ട്വന്റിയുടെ നിലപാട്.

Read Also : കെ വി തോമസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്; നേരിട്ട് പോയി സംസാരിക്കുമെന്ന് വി ഡി സതീശന്‍

അതേസമയം തൃക്കാക്കരയില്‍ ബിജെപിയുടെയും എല്‍ഡിഎഫിന്റെയും സ്ഥാനാര്‍ത്ഥികളെ ഇന്ന് തന്നെ പ്രഖ്യാപിക്കും. ടി പി യുടെ വിയോഗത്തില്‍ ഉമാ തോമസിനെ മുന്‍നിര്‍ത്തിയുള്ള തെരഞ്ഞെടുപ്പില്‍ സഹതാപ വോട്ടുകള്‍ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എന്നാല് സഹതാപ വോട്ടുകളല്ല, വികസനമാണ് മണ്ഡലത്തിലെ ജനങ്ങള്‍ നോക്കിക്കാണുന്നതെന്നാണ് ഇടതുമുന്നണി നിലപാട്.

Story Highlights: 20-20 will not compete in trikkakkara by election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here