Advertisement

‘സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള അവകാശമെങ്കിലും പാര്‍ട്ടിക്ക് തരിക’; മറുപടിയുമായി അരുണ്‍ കുമാര്‍

May 4, 2022
Google News 2 minutes Read

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ താനായിരിക്കും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കെ.എസ.അരുണ്‍ കുമാര്‍. ‘സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള അവകാശമെങ്കിലും പാര്‍ട്ടിക്ക് നല്‍കണമെന്ന് അരുണ്‍ കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ പ്രതികരണം സഹിതമാണ് അരുണ്‍ കുമാറിന്റെ മറുപടി.

ഇപ്പോള്‍ പുറത്തുവന്ന പേര് ഊഹാപോഹം മാത്രമാണെന്നാണ് ഇ.പി ജയരാജന്‍ പറഞ്ഞത്. അന്തിമമായി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ല. സിപിഐഎമ്മിന് ഒരു സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിന് നടപടി ക്രമങ്ങളുണ്ടെന്നും ഇ.പി.ജയരാജന്‍ പറഞ്ഞിരുന്നു.

നിലവില്‍ സിപിഐഎം ജില്ലാ കമ്മറ്റി അംഗമാണ് അരുണ്‍ കുമാര്‍. ഡിവൈഎഫ്‌ഐ നേതാവായിരുന്ന അരുണ്‍ കുമാര്‍ കെ റെയില്‍ സംവാദങ്ങളില്‍ സര്‍ക്കാര്‍ നിലപാട് അവതരിപ്പിച്ചതിലൂടെ വളരെ ശ്രദ്ധേയനായി. ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷനാണ്. ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയും മുന്‍ പ്രസിഡന്റുമാണ്.

Story Highlights: ‘Give the party at least the right to decide the candidate’; Arun Kumar replied

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here