Advertisement

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് കെ എസ് അരുൺ കുമാറിനായി ചുവരെഴുത്ത്

May 4, 2022
Google News 2 minutes Read

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് കെ എസ് അരുൺ കുമാറിനായി ചുവരെഴുത്ത്. എന്നാൽ സ്ഥാനാർത്ഥിയെ തീരുമാനിച്ചില്ലെന്ന വാർത്തയ്ക്ക് പിന്നാലെ ചുവരെഴുത്ത് നിർത്തി. തൃക്കാക്കരയിൽ കെ എസ് അരുൺകുമാർ എൽ ഡി എഫ് സ്ഥാനാർത്ഥിയാകുമെന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ തൃക്കാക്കരയിലെ സ്ഥാനാർത്ഥിയെ ഔഗ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ അറിയിക്കുകയായിരുന്നു. തീരുമാനമാകുന്നതിന് മുമ്പാണ് മാധ്യമങ്ങൾ വാർത്ത നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.

എൽ ഡി എഫിന്റേയും സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെയും അംഗീകാരത്തിന് ശേഷമാകും ഫലപ്രഖ്യാപനമെന്ന് ഇ പി ജയരാജൻ വ്യക്തമാക്കി. സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗമായ അരുണ്‍കുമാർ ഇടതുമുന്നണി സ്ഥാനാർത്ഥിയാകുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഇ പി ജയരാജന്റെ പ്രതികരണം.

Read Also : സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല, തീരുമാനമാകുന്നതിന് മുമ്പ് മാധ്യമങ്ങൾ വാർത്ത നൽകി; ഇ പി ജയരാജൻ

ഡിവൈഎഫ്‌ഐ മുതല്‍ ശിശുക്ഷേമ സമിതി, സിഐടിയു എന്നിവയിലെല്ലാം ഔദ്യോഗിക പദവികള്‍ വഹിച്ച വ്യക്തിയാണ് അരുണ്‍ കുമാര്‍. ടെലിവിഷന്‍ ചാനലുകളിലെ ചര്‍ച്ചകളില്‍ സജീവ സാന്നിധ്യമായ അരുണ്‍കുമാര്‍ എറണാകുളത്തെ പ്രമുഖ യുവ അഭിഭാഷകരിലൊരാളാണ്. 20,000ത്തില്‍പ്പരം അംഗങ്ങളുള്ള തൃക്കാക്കരയിലെ സ്പെഷ്യല്‍ എക്കണോമിക് സോണിലെ തൊഴിലാളി സംഘടനയിലെ നേതാവെന്ന നിലയിലും അരുണ്‍ കുമാര്‍ മണ്ഡലത്തില്‍ സജീവമാണ്.

Story Highlights: KS Arun Kumar is CPM candidate for Thrikkakara by-election?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here