Advertisement

‘അർജുൻ തെണ്ടുൽക്കറെ ടീമിൽ ഉൾപ്പെടുത്തുമോ?;’ ചോദ്യത്തിനു മറുപടിയുമായി മുംബൈ ഇന്ത്യൻസ് പരിശീലകൻ

May 5, 2022
Google News 1 minute Read

മുംബൈ ഇന്ത്യൻസ് താരവും ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറുടെ മകനുമായ അർജുൻ തെണ്ടുൽക്കറെ ടീമിൽ ഉൾപ്പെടുത്തുമോ എന്ന ചോദ്യത്തിനു മറുപടിയുമായി ടീം പരിശീലകൻ മഹേല ജയവർധനെ. ടീം കോമ്പിനേഷൻ അനുസരിച്ച് അർജുനെ കളിപ്പിക്കണോ എന്ന് തീരുമാനിക്കുമെന്ന് ജയവർധനെ പറഞ്ഞു.

“സ്ക്വാഡിൽ ഉള്ള എല്ലാവരും ഓരോ ഓപ്ഷനുകളാണ്. എങ്ങനെയാണ് കാര്യങ്ങൾ പോകുന്നതെന്ന് ഞങ്ങൾ നോക്കും. എങ്ങനെയാണ് മത്സരങ്ങൾ വിജയിക്കേണ്ടെത് എന്ന് നോക്കണം. ഓരോ മത്സരവും ആത്മവിശ്വാസത്തിൻ്റെ ഘടകങ്ങളാണ്. ആദ്യ ജയം നേടാൻ ഞങ്ങൾക്ക് സാധിച്ചു. തുടരെ വിജയങ്ങൾ നേടി ആത്മവിശ്വാസം വീണ്ടെടുക്കുകയാണ് വേണ്ടത്. ഏറ്റവും മികച്ച താരങ്ങളെ അണിനിരത്തുക എന്നതാണ് പ്രധാനം. അർജുൻ അവരിൽ ഒരാളാണെങ്കിൽ, അയാളെ ഞങ്ങൾ പരിഗണിക്കും.”- ജയവർധനെ പറഞ്ഞു.

Story Highlights: arjun tendulkar mumbai indians

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here