‘നിങ്ങൾക്കൊപ്പം ബാറ്റ് ചെയ്യാൻ ഞാനില്ല’; കോലിയെ പരിഹസിച്ച് മാക്സ്‌വെൽ

റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ മുൻ നായകൻ വിരാട് കോലിയെ പരിഹസിച്ച് സഹതാരം ഗ്ലെൻ മാക്സ്‌വെൽ. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ പരാജയപ്പെടുത്തി ബാംഗ്ലൂർ ആദ്യ നാലിൽ ഇടം നേടിയതിന് പിന്നാലെയാണ് പ്രതികരണം. നിർണായക വിജയത്തിന് ശേഷം ഡ്രസിംഗ് റൂമിലെ താരങ്ങളുടെ ആഘോഷപ്രകടനത്തിന്റെ വിഡിയോ ആർസിബി പുറത്തു വിട്ടിരുന്നു. ഈ വിഡിയോയിലാണ് ഓസ്ട്രേലിയൻ താരത്തിൻ്റെ പരാമർശം.
കോലിയെ മത്സരചരിത്രത്തിൽ ഏറ്റവുമധികം പരുക്കേറ്റ കളിക്കാരൻ എന്ന് വിശേഷിപ്പിച്ചാണ് മാസ്‌വെൽ പരിഹാസത്തിന് തുടക്കമിടുന്നത്. ‘എനിക്ക് നിങ്ങളോടൊപ്പം ബാറ്റു ചെയ്യാൻ കഴിയില്ല. നിങ്ങൾ വളരെ വേഗത്തിൽ ഓടുന്നു…വളരെ വേഗത്തിൽ. നിങ്ങൾക്ക് ഒരു റൺസും രണ്ടു റൺസുമൊക്കെ ലഭിക്കും, എനിക്കില്ല’– ആർസിബി പങ്കുവച്ച വിഡിയോയിൽ മാക്സ്‌വെൽ പറയുന്നു.
മത്സരത്തിൽ മാക്‌സ്‌വെൽ മൂന്നു റൺസുമായി റണ്ണൗട്ടാകുകയായിരുന്നു. ബാംഗ്ലൂർ ഇന്നിംഗ്സിന്റെ ഒൻപതാം ഓവറിൽ വിരാട് കോലിയുമായുണ്ടായ ആശയക്കുഴപ്പത്തിന് പിന്നാലെയാണ് മാക്സ്‌വെൽ പുറത്തായത്. ഇതു പരാമർശിച്ചായിരുന്നു ഡ്രസിംഗ് റൂമിൽ മാക്സ്‌വെലിന്റെ തമാശ.
Story Highlights: Cant Bat With You Glenn Maxwell Tells Virat Kohli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here