Advertisement

പി.സി.ചാക്കോ പറഞ്ഞത് താന്‍ തള്ളുന്നുമില്ല കൊള്ളുന്നുമില്ല…! പറയേണ്ട കാര്യം കൃത്യസമയത്ത് പറയുമെന്ന് കെ.വി.തോമസ്

May 5, 2022
Google News 3 minutes Read

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു വേണ്ടി പ്രചരണത്തിനിറങ്ങുമെന്ന എന്‍പിസി അധ്യക്ഷന്‍ പി.സി.ചാക്കോയുടെ പ്രസ്താവനയില്‍ മറുപടി പറയേണ്ടത് അദ്ദേഹം തന്നെയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് കെ.വി.തോമസ്. പി.സി.ചാക്കോ പറഞ്ഞത് താന്‍ തള്ളുന്നുമില്ല കൊള്ളുന്നുമില്ല. പറയേണ്ട കാര്യം കൃത്യസമയത്ത് പറയും. അവസാന തീരുമാനം തന്റേതു മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പി.സി.ചാക്കോ ഏതു സാഹചര്യത്തിലാണ് അങ്ങനെയൊരു പ്രസ്താവന നടത്തിയതെന്ന് അറിയില്ല. അത് അദ്ദേഹത്തോട് ചോദിക്കണം. ഞങ്ങള്‍ തമ്മില്‍ മിക്കവാറും എല്ലാ ദിവസവും സംസാരിക്കുന്ന ആളാണ്. ഞാന്‍ ഏറ്റവും ബഹുമാനിക്കുന്ന നേതാവാണ്. പക്ഷേ ഇത്തരം കാര്യങ്ങളില്‍ അവസാനമായി ഞാന്‍ ആയിരിക്കും കാര്യങ്ങള്‍ പറയുക. ഉമ എന്റെ കുടുംബത്തിലെ അംഗമാണ്. ഉമ തന്റെ ഭാര്യയുമായി സംസാരിച്ചിരുന്നു. ആ സമയം താന്‍ വീട്ടിലുണ്ട്. ഉമ ഇങ്ങോട് വരേണ്ട കാര്യമില്ല. ഞങ്ങള്‍ അങ്ങോട് പോകാന്‍ തയാറാണ്. അത്രമാത്രം കുടുംബ ബന്ധമുണ്ട്. എന്നാല്‍ കുടുംബ ബന്ധം വേറെ രാഷ്ട്രീയ വേറെ. രാഷ്ട്രീയത്തെ രാഷ്ട്രീയമായി തന്നെ കാണണമെന്നും കെ.വി.തോമസ് പറഞ്ഞു.

തന്നെ ഒരു കാര്യത്തിലും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലോ തദ്ദേശ തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ ക്ഷണിച്ചിരുന്നില്ല. ഇത്തവണയും അത്തരം ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കി. ജില്ലാ നേതൃത്വം പ്രചരണത്തിനിറങ്ങണമെന്ന ആവശ്യവുമായി വന്നാല്‍ ആ സമയത്ത് നോക്കാം. വികസന കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. വികസനത്തിന്റെ എല്ലാ കാര്യത്തിലും അന്തമായ രാഷ്ട്രീയം കൊണ്ടുവരരുതെന്നും കെ.വി.തോമസ് പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കെ.വി.തോമസ് എല്‍ഡിഎഫിനു വേണ്ടി പ്രചരണത്തിനിറങ്ങുമെന്നായിരുന്നു എന്‍പിസി അധ്യക്ഷന്‍ പി.സി.ചാക്കോ പറഞ്ഞത്. ഒരു രാഷ്ട്രീയ മത്സരത്തിന് യുഡിഎഫ് തയ്യാറാവാത്ത സാഹചര്യമാണ് തൃക്കാക്കരയില്‍ ഉള്ളത്. തോമസ് മാഷ് കൂടി രംഗത്തിറങ്ങുന്നതോടെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍കൈ ലഭിക്കുമെന്നുറപ്പാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Story Highlights: He does not reject what PC Chacko said…! KV Thomas says he will say what needs to be said in a timely manner

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here