Advertisement

രണ്ട് വൃക്കകളും തകരാറി​ലായ യുവതിക്ക് തുണയായി എം.എ. യൂസഫലി

May 5, 2022
1 minute Read

രണ്ട് വൃക്കകളും തകരാറി​ലായി​ ചികിത്സയിൽ കഴിയുന്ന കൊല്ലം സ്വദേശി രതി​ക്കും കുടുംബത്തി​നും കൈത്താങ്ങായി വ്യവസായി​ എം.എ. യൂസഫലി. രതിയുടെ ശസ്ത്രക്രി​യയ്ക്കും തുടർ ചി​കി​ത്സയ്ക്കുമായി​ 10 ലക്ഷം രൂപയാണ് കൈമാറിയത്. രണ്ട് വൃക്കകളും തകരാറി​ലായ യുവതിയുടെ അവസ്ഥ മാദ്ധ്യമങ്ങളിലൂടെയാണ് യൂസഫലിയുടെ ശ്രദ്ധയിൽപ്പെട്ടത്.

Read Also : മുകേഷ് അംബാനി ഒന്നാമത് ; അതിസമ്പന്നരായ 14 മലയാളികളിൽ ഒന്നാം സ്ഥാനത്ത് എം.എ.യൂസഫലി

ഏകദേശം ആറ് വർഷത്തോളമായി പുന്തലത്താഴം സ്വദേശി രതിയുടെ ഇരു വൃക്കകളും തകരാറിലാണ്. രതിയുടെ അമ്മ തങ്കമണി വൃക്ക നൽകാൻ തയ്യാറാണ്. എന്നാൽ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമുള്ള ചെലവ് താങ്ങാനുള്ള സാമ്പത്തികാവസ്ഥ ഇവരുടെ കുടുംബത്തിനില്ല.

രതിയുടെ ഭർത്താവ് സുനിലും അച്ഛൻ രാജൻപിള്ളയും കൂലിപ്പണിക്കാരാണ്. രണ്ടു മക്കളുണ്ട്. നിലവിൽ ആഴ്ചയിൽ രണ്ട് ദിവസം ഡയാലിസിസ് ചെയ്യുന്നുണ്ട്. ഇതുമൂലം വീടിന്റെ വായ്പ തിരിച്ചടവും മുടങ്ങി. ലുലു ഗ്രൂപ്പ്‌ റീജിയണൽ ഡയറക്ടർ ജോയിയുടെ നേതൃത്വത്തിലാണ് രതിയുടെ വീട്ടിലെത്തി ചെക്ക് കൈമാറിയത്.

Story Highlights: M A Yusuffali help

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top