Advertisement

കാറിൽ സഞ്ചരിക്കുകയായിരുന്ന കുടുബത്തിന് നേരെ റിപ്പർ മോഡൽ ആക്രമണം; ഒരാൾകൂടി പിടിയിൽ

May 5, 2022
Google News 1 minute Read

കാറിൽ സഞ്ചരിക്കുകയായിരുന്ന കുടുബത്തെ റിപ്പർ മോഡലിൽ ചുറ്റിക കൊണ്ട് അക്രമിച്ച സംഭവത്തിൽ ഒരു പ്രതി കൂടി പൊലീസിന്റെ പിടിയിലായി. പഴകുളം പള്ളിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കക്കോട് ബദരിയ ഹൗസിൽ ഹാരിസിനാണ് ചുറ്റിക കൊണ്ടുളള ആക്രമണത്തിൽ തലയ്ക്ക് പരുക്കേറ്റത്. പുനലൂർ ചൗക്ക റോഡിൽവെച്ചായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്.

പ്രതികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ അപകടകരമായ നിലയിൽ കാറിനെ ഇടിക്കാൻ പോയതിനെ ചോദ്യം ചെയ്തതിൽ പ്രകോപിതരായ പ്രതികളാണ് ഹാരിസിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്. ഇത് തടയാൻ ശ്രമിച്ച മാതാപിതാക്കൾക്കും ക്രൂരമർദ്ദനമേറ്റിരുന്നു.

Read Also : കുപ്രസിദ്ധ മോഷ്ടാവ് തിരുവനന്തപുരത്ത് പിടിയിൽ

സംഭവസ്ഥലത്ത് നിന്ന് തന്നെ പുനലൂർ മൂസാ വരിക്കുന്ന് സ്വദേശി ആൽഫിന മൻസിലിൽ അംജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒളിവിൽ പോയ മറ്റൊരു പ്രതിയായ തൊളിക്കോട് കാഞ്ഞിരംവിള വീട്ടിൽ റോബിനാണ് ഇപ്പോൾ അറസ്റ്റിലായത്. പുനലൂർ ഡിവൈ.എസ്.പി ബി. വിനോദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കുടുക്കിയത്.

Story Highlights: Ripper model attack on family

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here