Advertisement

കുപ്രസിദ്ധ മോഷ്ടാവ് തിരുവനന്തപുരത്ത് പിടിയിൽ

May 4, 2022
Google News 1 minute Read

വീട് കുത്തിതുറന്ന് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയിൽ. തിരുവനതപുരം അയിരൂർപാറ സ്വദേശി റഹീസ് ഖാൻ (29) നെയാണ് നേമം പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് 50ൽ അധികം മോഷണ കേസിലെ പ്രതിയായ റഖീസ് ഖാൻ പിടിയിലാകുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിൽ കല്ലിയൂരിലെ ഒരു വീട്ടിൽ കയറി മുപ്പത്തി അയ്യായിരം രൂപ വിലയുള്ള ഡയമണ്ട് മൂക്കുത്തിയും, ഇരുപത്തി അയ്യായിരം രൂപ വില വരുന്ന രണ്ട് സ്വർണ്ണ ലോക്കറ്റും മോഷണം പോയിരുന്നു. ഈ കേസിലെ അന്വേഷണമാണ് റഖീസ് ഖാനിലേക്ക് എത്തിയത്. കൗമാര പ്രായത്തിൽ തന്നെ മോഷണം തുടങ്ങിയ റഖീസ് ഖാന് നേമം വട്ടിയൂർക്കാവ്, വലിയതുറ, പൂന്തുറ, പേരൂർക്കട, പൂജപ്പുര, വഞ്ചിയൂർ, കന്റോൺമെന്റ്, കോവളം, ഫോർട്ട്, മലയിൻകീഴ് തുടങ്ങിയ സ്റ്റേഷനുകളിലായി ഭവനഭേദനം, കവര്‍ച്ച ബൈക്ക്മോഷണം എന്നിവയ്ക്ക് കേസുകള്‍ നിലവിലുണ്ട്.

ഇയാൾ സമാന രീതിയിലുള്ള മോഷണങ്ങൾ മറ്റെവിടെയെങ്കിലും നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയെ പ്രതിയെ റിമാന്റ് ചെയ്തു.

Story Highlights: infamous thief arrested in tvm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here