Advertisement

രണ്ടാം ദിവസത്തെ പ്രചാരണ പരിപാടികളിലേക്ക് കടന്ന് ഉമാ തോമസ്

May 5, 2022
Google News 2 minutes Read
uma thomas enters second day campaigning

ഇടത് മുന്നണിയിലും ബിജെപിയിലും സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുന്നതിനിടെ രണ്ടാം ദിവസത്തെ പ്രചാരണ പരിപാടികളിലേക്ക് കടന്ന് തൃക്കാക്കര യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. പാർട്ടി ചാർട്ട് ചെയ്തതനുസരിച്ചാണ് പ്രചരണ പരിപാടികളെന്ന് ഉമാ തോമസ് ട്വന്റിഫോറിനോട് പറഞ്ഞു. ( uma thomas enters second day campaigning )

‘മണ്ഡലത്തിലുള്ളവർ പി.ടി തോമസിനായി ഒരു വോട്ട് നൽകുമെന്നാണ് പ്രതീക്ഷ’ ഉമാ തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയം എൽഡിഎഫിനെയും യുഡിഎഫിനെയും സംബന്ധിച്ച് ഒരുപോലെ നിർണായകമാണ്. തൃക്കാക്കര പിടിച്ചാൽ ഒരുവർഷം പൂർത്തിയാക്കിയ രണ്ടാം പിണറായി സർക്കാരിനുള്ള ജനകീയ അംഗീകാരമായി എൽഡിഎഫിന് അത് ഉയർത്തിക്കാട്ടാം. യുഡിഎഫിന് ഉറച്ച കോട്ട കാക്കുക എന്നതിനപ്പുറം പുതു നേതൃത്വത്തിന്റെയും സിൽവർലൈൻ അടക്കമുള്ള സമരങ്ങളുടെയും ഭാവി നിർണ്ണയിക്കുന്നത് കൂടിയാകും തൃക്കാക്കര പോര്.

നിലവിൽ 99 സീറ്റുണ്ട് ഇടതുമുന്നണിക്ക്. തൃക്കാക്കര കൂടി ഇടത്തേക്ക് ചാഞ്ഞാൽ ഫാൻസി നമ്പരായ 100ലേക്ക്. രണ്ടാം പിണറായി സർക്കാർ ഒരു വർഷം പൂർത്തിയാക്കുന്ന വേളയിൽ ജയിച്ചാൽ സർക്കാരിനുള്ള അംഗീകാരമായി എൽഡിഎഫ് ഉയർത്തിക്കാട്ടും. കൊവിഡ് കൊണ്ടുവന്ന തുടർഭരണമെന്ന പ്രതിപക്ഷ പ്രചരണങ്ങളുടെ മുനയൊടിക്കാമെന്നതിനൊപ്പം സിൽവർലൈൻ അടക്കമുള്ള വിഷയങ്ങളിൽ നിലനിൽക്കുന്ന പ്രതിസന്ധി തൽക്കാലത്തേക്കെങ്കിലും ഒഴിയുകയും ചെയ്യും.

ഉറച്ച മണ്ഡലം നിലനിർത്തുകയെന്നതാണ് യുഡിഎഫ് ലക്ഷ്യം. വി.ഡി.സതീശനും, കെ.സുധാകരനും ചേർന്ന പുതു നേതൃത്വത്തിന്റെയും സിൽവർലൈൻ അടക്കമുള്ള സമരങ്ങളുടെയും ഭാവി നിർണ്ണയിക്കുന്നത് കൂടിയാകും യുഡിഎഫിന് തൃക്കാക്കര പോര്.

Story Highlights: uma thomas enters second day campaigning

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here