അട്ടപ്പാടിയിലെ ഫോറസ്റ്റ് വാച്ചറെ കാണാതായിട്ട് നാല് ദിവസം

നാലാം ദിവസവും അട്ടപ്പാടിയിലെ ഫോറസ്റ്റ് വാച്ചർ രാജനെ കണ്ടെത്താനായില്ല. 39 വാച്ചർമാർ 12 മണിക്കൂർ ഇന്നലെ രാജനായി തെരച്ചിൽ നടത്തിയെങ്കിലും ഒരു സൂചനയും കിട്ടിയില്ല. വനം വകുപ്പിന്റെയും പൊലീസിന്റെയും ആദിവാസികളുടെയും ശ്രമം ഫലം കണ്ടില്ല. ( attappadi forest watcher goes missing )
52 പേരടങ്ങുന്ന സംഘം സൈരന്ധ്രി വനത്തിൽ ഒരു കിലോമീറ്ററോളം ചെങ്കുത്തായ പാറയിടുക്കുകളിൽ വരെ രാജനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തനായില്ല. അഗളി പോലിസ് ബുധനാഴ്ച്ച തന്നെ മാൻ മിസിങ്ങിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള മേഖലയായതിനാൽ അത് കേന്ദ്രികരിച്ചാണ് വനം വകുപ്പ് തിരച്ചിൽ നടത്തുന്നത്.
ശനിയാഴ്ച്ച വയനാട്ടിൽ നിന്നുള്ള അഞ്ച് ട്രാക്കിങ്ങ് വിദഗ്ദ്ധർ വനം വകുപ്പ് സംഘത്തിനൊപ്പം ചേരും ഇവരുടെ നേതൃത്വത്തിലായിരിക്കും തിരച്ചിൽ നടത്തുക. കടുവയടക്കം വന്യമൃഗങ്ങൾ ഉള്ള സ്ഥലമാണെങ്കിലും ചോര തുള്ളികളോ, മറ്റുള്ള അടയാളങ്ങളോ അവശേഷിപ്പിക്കാത്തതാണ് വാച്ചറിന്റെ തിരോധനത്തിൽ ദുരൂഹത വർധിപ്പിക്കുന്നത്.
Story Highlights: attappadi forest watcher goes missing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here