Advertisement

കര പിടിക്കാന്‍ ബിജെപിയുടെ സസ്‌പെന്‍സ് എന്താകും? ഇന്ന് നിര്‍ണായക കോര്‍ കമ്മിറ്റി യോഗം

May 6, 2022
Google News 1 minute Read

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനായി എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞതോടെ എല്ലാവരും ഉറ്റുനോക്കുന്നത് ബിജെപി ക്യാംപിലേക്കാണ്. വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിയെയാകുമോ ബിജെപി മത്സരിപ്പിക്കുക എന്നത് മുതല്‍ ബിജെപി ആരുടെ വോട്ട് ചോര്‍ത്തും എന്നതടക്കമുള്ള ചോദ്യങ്ങളാണ് നിലനില്‍ക്കുന്നത്. ഇന്ന് നടക്കാനിരിക്കുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലേക്കാണ് ചോദ്യ ശരങ്ങള്‍ നീളുന്നത്. (bjp core committee today)

എ എന്‍ രാധാകൃഷ്ണന്റെ പേര് തന്നെയാണ് പ്രധാനമായും ഉയര്‍ന്നുകേള്‍ക്കുന്നത്. ടി പി സിന്ധമുമോള്‍, എസ് ജയകൃഷ്ണന്‍ എന്നീ പേരുകളും ചില ഘട്ടങ്ങളില്‍ ഉയര്‍ന്ന് കേട്ടിരുന്നു. അന്തിമ തീരുമാനമെടുക്കുന്നതിനായി നാളെ കോഴിക്കോടാണ് കോര്‍ കമ്മിറ്റി യോഗം ചേരുന്നത്.

സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.. ന പി സി ജോര്‍ജ് തൃക്കാക്കരയില്‍ പ്രചാരണത്തിന് ഇറങ്ങുമോ എന്നത് യോഗശേഷം അറിയാമെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞിരുന്നു.

തൃക്കാക്കരയില്‍ സില്‍വര്‍ ലൈന്‍ ചര്‍ച്ചയാകും. സിപിഐഎമ്മിന് തൃക്കാക്കരയില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ കഴിക്കാത്ത സ്ഥിതിയാണെന്ന് വി മുരളീധരന്‍ വിമര്‍ശിച്ചു. ഇന്ന് കോഴിക്കോട് നടക്കുന്ന ബിജെപിയുടെ സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും. തൊട്ടുപിന്നാലെ പാര്‍ലമെന്ററി ബോര്‍ഡ് പ്രഖ്യാപനം നടത്തും.

Story Highlights: bjp core committee today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here