ഒരുങ്ങാം കാലത്തിനനുസരിച്ച്; വ്യാപക പ്രചാരം നേടിക്കൊണ്ടിരിക്കുന്ന നാല് ബ്യൂട്ടി ട്രെന്‍സുകള്‍

സൗന്ദര്യമെന്നത് വ്യക്തിനിഷ്ഠമാണ് എന്ന് നമ്മള്‍ പറയാറുണ്ട്. ഓരോരുത്തര്‍ക്കും സൗന്ദര്യത്തെക്കുറിച്ച് ഓരോ കാഴ്ചപ്പാടുകളുണ്ടാകും. വ്യക്തിപരമായ ഈ അഭിപ്രായങ്ങളെ നിര്‍ണയിക്കുന്ന പല ഘടകങ്ങളുമുണ്ടാകും. അതില്‍ കാലഘട്ടം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ആളുകളുടെ സൗന്ദര്യസങ്കല്‍പ്പങ്ങള്‍ കാലഘട്ടത്തിന് അനുസരിച്ച് മാറി മാറി വരും. കാലത്തിനനുസരിച്ച് ഒരുങ്ങാന്‍ തയാറുള്ളവര്‍ക്കിതാ നാല് പൊടിക്കൈകള്‍ (four new beauty trends)
സ്മൂത്തോ സ്‌ട്രെയ്‌റ്റോ വേണ്ട നാച്വറല്‍ മതി മുടി
മുടിയുടെ ഘടന മാറ്റാനുള്ള സ്‌ട്രെയിറ്റണിങ്, സ്മൂത്തണിംഗ്, കെരാറ്റിന്‍ തുടങ്ങി പലതരം കാര്യങ്ങള്‍ പരീക്ഷിക്കുന്നത് അടുത്തകാലം വരെ വലിയ ട്രെന്‍ഡ് ആയിരുന്നെങ്കിലും ഈ സമീപനം മാറിവരികയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിങ്ങളുടെ മുടിയുടെ ഘടന എന്താണോ അത് ഇഷ്ടമുള്ള ഒരു സ്‌റ്റൈലില്‍ വെട്ടിയിട്ടിട്ട് മാസത്തിലൊരിക്കലെങ്കിലും ഹെയര്‍ മാസ്‌കുകള്‍ കൂടി ഇട്ട് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാനാണ് പുതിയ ട്രെന്‍ഡ് പറയുന്നത്. സ്‌ട്രേയ്റ്റ് ചെയ്തുവെന്ന് കൃത്യമായി വിളിച്ചോതുന്ന മുടിയിഴകള്‍ പയ്യെ ഫാഷന്‍ അല്ലാതായി മാറുകയാണ്.
ഇരട്ടവാലുള്ള ഐ ലൈനര്‍
ഒന്നിന് പകരം രണ്ട് കിട്ടുന്നത് എപ്പോഴും സന്തോഷമുള്ള കാര്യം തന്നെയാണ്. ഒരൊറ്റ വാല്‍ ഇട്ട് കണ്ണെഴുതുന്നതിന് പകരം ഇരട്ടവാലിട്ട് കണ്ണെഴുതുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. അതിനായി കടകളില്‍ ഡബില്‍ വിംഗ്ഡ് ഐ ലൈനര്‍ തന്നെ ചോദിച്ചുവാങ്ങണം.
വൈറ്റമിന്‍ സി സെറം
ചര്‍മ്മത്തിലുപയോഗിക്കുന്ന സിറത്തിന് വ്യാപക പ്രചാരം ലഭിക്കുന്ന സമയമാണിത്. പല വീര്യത്തിലുള്ള പല വ്യത്യസ്ത സിറം ഇന്ന് കടകളില്‍ ലഭ്യമാണ്. മെയ്ക്കപ്പിന് മുന്‍പായി വൈറ്റമിന്‍ സി സെറം ഉപയോഗിക്കുന്നത് ഇപ്പോഴത്തെ ഒരു വലിയ ട്രെന്‍ഡ് ആയി മാറിക്കഴിഞ്ഞു.
ഹൈബ്രിഡ് സണ്‍സ്‌ക്രീന്‍
വെയിലില്‍ നിന്ന് ചര്‍മ്മത്തെ പരിപാലിക്കുന്ന സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ക്ക് കറുത്ത പാടുകളും ചുവന്ന പാടുകളും വരണ്ട ചര്‍മ്മത്തേയും ഒക്കെ കുറയ്ക്കാന്‍ കൂടി സാധിച്ചാലോ? അടിപൊളിയായിരിക്കുമല്ലേ അത്? ഈ പ്രയോജനങ്ങളെല്ലാം ലഭിക്കുന്ന ഹൈബ്രിഡ് സണ്‍സ്‌ക്രീനാണ് മേയ്ക്കപ്പില്ലാ മേയ്ക്കപ്പ് ലുക്കിനും മറ്റും വ്യാപകമായി ഉപയോഗിക്കുന്നത്.
Story Highlights: four new beauty trends
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here