മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ആകാശത്തേക്ക് കുതിച്ച് ജെറ്റ് എയര്‍വെയ്‌സ്

നീണ്ട മൂന്ന് വര്‍ഷക്കാലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ആകാശത്തേക്ക് ഉയര്‍ന്നുപൊങ്ങി ജെറ്റ് എയര്‍വേയ്‌സ്. 2019 ഏപ്രില്‍ 17ന് സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് താഴേക്കിറങ്ങിയ ജെറ്റ് എയര്‍വേയ്‌സ് അനുകൂല കാലാസ്ഥ വന്നപ്പോള്‍ വീണ്ടും പറക്കുകയായിരുന്നു. വിജയകരമായി ജെറ്റ് എയര്‍വെയ്‌സ് ട്രയലുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. (Jet Airways Takes To Skies Again After 3-Years)
മൂന്ന് വര്‍ഷത്തിനിപ്പുറം ജെറ്റ് എയര്‍വെയ്‌സ് വീണ്ടും ടേയ്ക്ക് ഓഫ് ചെയ്യുന്ന കാഴ്ച തങ്ങളെ സംബന്ധിച്ച് വളരെ വൈകാരികമായ നിമിഷമാണെന്ന് എയര്‍വെയ്‌സ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചു. ഫ്‌ലൈറ്റ് പറന്നുയരുന്ന വിഡിയോയും ഇവര്‍ പങ്കുവച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായിരുന്ന ജെറ്റ് എയര്‍െവയ്‌സ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ജലാന്‍ കാല്‍റോക്ക് കണ്‍സോര്‍ഷ്യം ലേലത്തില്‍ വിജയിക്കുകയും എയര്‍ലൈന്‍സ് ഏറ്റെടുക്കുകയും ചെയ്തപ്പോഴാണ് കമ്പനിയ്ക്ക് വീണ്ടും പറന്നുയരാന്‍ സാഹചര്യമൊരുങ്ങിയത്. പുതിയ തുടക്കത്തിന് തയാറെടുക്കുന്ന ജെറ്റ് എയര്‍വെയ്‌സിന് ആശംസകള്‍ നേരുന്നതായി പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ ഇന്റിഗോ അറിയിച്ചു.
Story Highlights: Jet Airways Takes To Skies Again After 3-Years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here