Advertisement

‘ജോ ജോസഫിന് പാർട്ടിയുമായി ബന്ധമില്ല, ആകെയുള്ള ബന്ധം അദ്ദേഹത്തിന്റെ ഹൃദയം ഇടത് ഭാഗത്താണ്’ : കെ സുധാകരൻ

May 6, 2022
Google News 2 minutes Read
k sudhakaran against jo joseph

ഡോ. ജോ ജോസഫിനെ സ്ഥാനാർത്ഥിയാക്കിയതിൽ എൽഡിഎഫിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന് ക.സുധാകരൻ. പാർട്ടിക്ക് വേണ്ടി പോരാടുന്ന അരുൺകുമാറിനെ ഒഴിവാക്കി ആർക്കും അറിയാത്ത ഒരാളെ സ്ഥാനാർത്ഥിയാക്കിയത് അഭിപ്രായ ഭിന്നതയാണ് സൂചിപ്പിക്കുന്നതെന്ന് കെ.സുധാകരൻ പറഞ്ഞു. ഈ അഭിപ്രയവ്യത്യാസം കാരണം യുഡിഎഫിന് വിജയസാധ്യത ഏറിയെന്നും കെ.സുധാകരൻ വ്യക്തമാക്കി. ( k sudhakaran against jo joseph )

‘ജോ ജോസഫിന് ഇടത് പക്ഷവുമായി ഒരു ബന്ധവുമില്ല. അദ്ദേഹത്തിന്റെ ഹൃദയം ഇടതുഭാഗത്താണ് എന്നത് മാത്രമാണ് ഇടത് പക്ഷവുമായി അദ്ദേഹത്തിനുള്ള ഏക ബന്ധം’- കെ സുധാകരൻ ട്വന്റിഫോറിനോട് പറഞ്ഞു.

സ്ഥാനാർഥി നിർണയത്തിൽ ബാഹ്യ സമ്മർദമുണ്ട്, എന്നാൽ എൽഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ സഭ ഇടപെട്ടുവെന്ന് കരുതുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു. സഭയ്ക്ക് എൽഡിഎഫിനെ പിന്തുണയ്ക്കാനാവില്ല. തൃക്കാക്കരയിലേത് പേയ്‌മെന്റ് സീറ്റാകാൻ സാധ്യതയുണ്ട്. ഇത്രയും കമ്മീഷൻ വാങ്ങുന്ന വേറെ ഏത് പാർട്ടിയുണ്ടെന്ന് കെ സുധാകരൻ ചോദിക്കുന്നു.

Read Also : ജോ ജോസഫിന്റെ സ്ഥാനാർത്ഥിത്വം; കർദിനാൾ ഇടപെട്ടിട്ടില്ലെന്ന് സിറോ മലബാർ സഭ

കെ.വി തോമസ് വിഷയത്തിവും കെ സുധാകരൻ ട്വന്റിഫോറിനോട് പ്രതികരിച്ചു. കെ.വി തോമസിന് എന്തുമാകാമെന്നും, അദ്ദേഹത്തിന് പിന്തുണയ്ക്കുകയോ പിന്തുണയ്ക്കാതിരിക്കുകയോ ചെയ്യാമെന്ന് കെ സുധാകരൻ പറഞ്ഞു. അദ്ദേഹത്തെ കോൺഗ്രസ് ഒഴിവാക്കി, കെവി ഉള്ളതും ഇല്ലാത്തതും കോൺഗ്രസിന് സമമാണെന്നും സുധാകരൻ പറഞ്ഞു.

Story Highlights: k sudhakaran against jo joseph

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here