Advertisement

കെഎസ്ഇബി പ്രശ്ന പരിഹാരം; ഊർജ്ജ സെക്രട്ടറിയുടെ ചർച്ച ഇന്ന് നടന്നേക്കും

May 6, 2022
Google News 2 minutes Read

കെഎസ്ഇബിയിൽ ഇടത് അനുകൂല ഓഫീസേഴ്സ് അസോസിയേഷന്റെ സമരം ഒത്തുതീർപ്പാക്കുന്നതിന് ഊർജ്ജ സെക്രട്ടറി വിളിക്കുന്ന ചർച്ച ഇന്ന് നടന്നേക്കും. ഹൈക്കോടതി നിർദേശ പ്രകാരമാണ് ചർച്ച നടക്കുന്നത്. തൊഴിലാളി യൂണിയനുകളും ചെയർമാനുമായുള്ള തർക്കം തീർക്കാൻ കഴിഞ്ഞ ദിവസം വൈദ്യുതിമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയിലെത്തിയിരുന്നു.

സമരത്തിന്മേൽ ഡയസ്നോൺ ഏർപ്പെടുത്തിയത് പിൻവലിക്കണമെന്ന നിർദേശം യൂണിയനുകൾ ഉയർത്തിയിട്ടുണ്ട്. അച്ചടക്ക നടപടിയുടെ ഭാഗമായുള്ള സസ്പെൻഷൻ, സ്ഥലം മാറ്റ നടപടികളിൽ പുനഃപരിശോധന ഉണ്ടാകാൻ സാധ്യതയുണ്ട്. പരസ്പരം പ്രകോപനമൊഴിവാക്കി മുന്നോട്ടുപോകാനാണ് മന്ത്രി നൽകിയ നിർദേശം.

ചർച്ചയിലെ ധാരണ;
അസോസിയേഷൻ നേതാക്കൾക്ക് ഇനിയുണ്ടാകുന്ന ഒഴിവുകൾക്ക് അനുസരിച്ച് അവർക്ക് കൂടി സൗകര്യപ്രദമായ സ്ഥലങ്ങളിലേക്ക് പുനർസ്ഥലം മാറ്റം നൽകും. സമരത്തിന്റെ പേരിൽ എടുത്ത അച്ചടക്ക നടപടികൾ ഉടൻ പൂർത്തിയാക്കി അവസാനിപ്പിക്കും. അച്ചടക്കനടപടിയുടെ പേരിൽ അസോസിയേഷൻ ജനറൽ സെക്രട്ടറിയുടെ പ്രൊമോഷൻ തടഞ്ഞ നടപടി പുന:പരിശോധിക്കും.

Story Highlights: kseb chairman and union leaders issues will be solved today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here