Advertisement

ന്യൂനപക്ഷ കമ്മിഷൻ അദ്ധ്യക്ഷൻ ക്രിസ്ത്യാനിയായിരിക്കണം;
ജെപി നദ്ദയോട് ആവശ്യം ഉന്നയിച്ച് താമരശേരി ബിഷപ്പ്

May 6, 2022
Google News 2 minutes Read

ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുമായി താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേൽ കൂടിക്കാഴ്ച്ച നടത്തി. ദേശീയ ന്യൂനപക്ഷ കമ്മിഷൻ അദ്ധ്യക്ഷനായി ക്രിസ്ത്യൻ സമുദായ അം​ഗം വേണമെന്ന ആവശ്യമാണ് പ്രധാനമായും താമരശേരി ബിഷപ്പ് ഉന്നയിച്ചത്. കസ്തൂരി രം​ഗൻ റിപ്പോർട്ടിലെ വിജ്ഞാപനത്തിൽ വില്ലേജുകളുടെ പേര് പറയുന്നത് ഒഴിവാക്കണമെന്നും കൃഷി നശിപ്പിക്കുന്ന വന്യമൃ​ഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി ദേശീയ നേതാക്കളുടെ സംസ്ഥാനതല സന്ദർശനങ്ങളുടെ ഭാ​ഗമായാണ് ജെപി നദ്ദ കേരളത്തിലെത്തിയത്. ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഈ കൂടിക്കാഴ്ച്ചയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

Read Also : വിവാദ മിശ്രവിവാഹം; മതസൗഹാർദം തകർക്കാൻ ശ്രമമെന്ന് താമരശേരി ബിഷപ്പ്

ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് പിസി ജോർജ് അവസരം തേടിയിരുന്നു. ഇത് സംബന്ധിച്ച മറ്റ് വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ജെപി നദ്ദ പിസി ജോർജുമായി സംസാരിക്കുമോ എന്ന കാര്യത്തിലും വ്യക്തത കൈവന്നിട്ടില്ല. വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന ബിജെപി റാലിയിലും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണന്റെ വിവഹച്ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. ഇന്ന് എഴു മണിക്ക് ബിജെപി കോർ കമ്മിറ്റി യോ​ഗം നടക്കും. അതിന് ശേഷമാകും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർത്ഥി ആരാണെന്ന് പ്രഖ്യാപിക്കുന്നത്. എ.എന്‍.രാധാകൃഷ്ണന്‍, എസ്. ജയകൃഷ്ണന്‍, ടി.പി. സിന്ധുമോള്‍ എന്നിവരാണ് പരിഗണനയിലുള്ളത്. ട്വന്റി ട്വന്റിയുടെ പിന്തുണയോടെ മത്സരിക്കുന്ന ആം ആദ്മിയും സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കും.

തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് യുഡിഎഫും എല്‍ഡിഎഫും പ്രചാരണം തുടങ്ങിയ സാഹചര്യത്തില്‍ അതിവേഗം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാണ് ബിജെപിയുടെ ശ്രമം. മണ്ഡലത്തിന്റെ ചുമതലയുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍, സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് അടങ്ങുന്ന സമിതി ഒരു മാസം നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് നാലുപേരുടെ സാധ്യതാ ലിസ്റ്റ് തയാറാക്കിയത്. ഇതില്‍ എ.എന്‍.രാധാകൃഷ്ണന് തന്നെയാണ് മുന്‍തൂക്കം. വനിതാ സ്ഥാനാര്‍ഥി വേണമെന്ന ആവശ്യം ഉയര്‍ന്നാല്‍ ടി.പി.സിന്ധുമോള്‍ക്ക് നറുക്ക് വീഴും. ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണന്റെ പേരും സജീവമായി തന്നെ പരിഗണിക്കുന്നുണ്ട്.

Story Highlights: Minority Commission chairman must be a Christian; Thamarassery Bishop

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here