നിരത്തുകളില്‍ ഒപ്പത്തിനൊപ്പം; ഒമാനില്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്

ഒമാനില്‍ പുതിയതായി ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2021 മുതല്‍ പുതിയതായി അംഗീകരിച്ച 339000 ഡ്രൈവിംഗ് ലൈസന്‍സുകളില്‍ 48.2 ശതമാനം സ്വന്തമാക്കിയത് സ്തീകളാണെന്നാണ് കണക്കുകള്‍. നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിറ്റിക്‌സ് ആന്‍ഡ് ഇന്‍ഫോര്‍മേഷനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. (number of women get driving licence oman increased)
ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിലുണ്ടായ ഉയര്‍ച്ചയാണ് ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്ന സ്ത്രീകളുടെ എണ്ണവും ഉയരാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. 2021 ഡിസംബര്‍ മാസം വരെ രാജ്യത്ത് 1.55 മില്യണ്‍ വാഹനങ്ങള്‍ രജിസറ്റര്‍ ചെയ്തതായാണ് കണക്ക്. ഓരോ മണിക്കൂറിലും ഒമാനില്‍ 13 പുതിയ ഡ്രൈവിങ് ലൈസന്‍സുകള്‍ വിതരണം ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍.
ഓരോ വര്‍ഷവും ഡ്രൈവിങ് ക്ലാസുകളില്‍ ചേരാന്‍ എത്തുന്ന സത്രീകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകുന്നുണ്ടെന്നാണ് ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രതിനിധികള്‍ പറയുന്നത്. ലൈസന്‍സ് നേടുന്ന സ്ത്രീകളുടെ എണ്ണം വരും വര്‍ഷങ്ങളില്‍ ഇനിയും വര്‍ധിച്ചേക്കുമെന്ന ശുഭപ്രതീക്ഷയും ഡ്രൈവിംഗ് സ്‌കൂളുകള്‍ പങ്കുവയ്ക്കുന്നുണ്ട്.
Story Highlights: number of women get driving licence oman increased
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here