സഞ്ജിത് വധക്കേസ് : മുഖ്യ സൂത്രധാരനായ അധ്യാപകൻ അറസ്റ്റിൽ

പാലക്കാട്ടെ സഞ്ജിത് വധകേസിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. ആലത്തൂർ ഗവ. എൽ പി സ്‌കൂൾ അധ്യാപകൻ ബാവ മാസ്റ്ററാണ് അറസ്റ്റിലായത്. പിഎഫ്‌ഐ ആലത്തൂർ ഡിവിഷണൽ പ്രസിഡണ്ടാണ് ബാവ. സഞ്ജിത് വധത്തിൽ ഗൂഡാലോചന നടന്നത് ബാവയുടെ നേതൃത്വത്തിലാണെന്നാണ് റിപ്പോർട്ട്. ( sanjith murder case main culprit arrested )
കഴിഞ്ഞ നവംബർ 15 നാണ് ബൈക്കിൽ ഭാര്യയ്‌ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ ഇതുവരെ 21 പേർ അറസ്റ്റിലായി. കേസിൽ മുഖ്യപ്രതികൾ ഉപയോഗിച്ച ബൈക്കുകൾ പൊളിച്ചുനീക്കാൻ സഹായിച്ച ആക്രിക്കട ഉടമയാണ് ഏറ്റവും ഒടുവിൽ അറസ്റ്റിലായത്. സഞ്ജിത്തിനെ രാഷ്ട്രീയ വിരോധം കാരണം കൊലപ്പെടുത്തിയെന്നാണു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഭാര്യ അർഷിക സമർപ്പിച്ച ഹർജി ഹൈക്കോടതി മെയ് 5ന് തള്ളിയിരുന്നു. പൊലീസ് മേധാവി അന്വേഷണത്തിന് മേൽനോട്ടം വഹിക്കണമെന്നും അവസാനത്തെ പ്രതിയും അറസ്റ്റിലായി എന്ന് ഉറപ്പാക്കും വരെ ഇത് തുടരണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് കെ ഹരിപാൽ ആണ് കേസ് പരിഗണിച്ചത്.
Story Highlights: sanjith murder case main culprit arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here