Advertisement

കേരളീയരല്ലാത്തവര്‍ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ സമുദായ സംവരണം അനുവദിക്കില്ല: സുപ്രിംകോടതി

May 6, 2022
Google News 2 minutes Read
kas supreme court

ഒരു സംസ്ഥാനത്തെ സംവരണം മറ്റൊരു സംസ്ഥാനത്തുള്ളവര്‍ക്ക് നല്‍കാനാകില്ലെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി. ഇത് സംബന്ധിച്ച ഹെക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവയ്ക്കുകയായിരുന്നു. സംസ്ഥാനത്തെ മുസ്ലിം സംവരണത്തിലൂടെ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമനം നേടിയ കര്‍ണാടക സ്വദേശിയുടെ നിയമനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ തീരുമാനമാണ് സുപ്രിംകോടതി ഇപ്പോള്‍ ശരിവച്ചിരിക്കുന്നത്. (supreme court on kannur university muslim reservation )

കര്‍ണാടക സ്വദേശി ബി മുഹമ്മദ് ഇസ്മായിലാണ് സംവരണത്തിലൂടെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചിരുന്നത്. ഐ ടി വിഭാഗം അസോസിയേറ്റ് പ്രഫസറായായിരുന്നു നിയമനം. ഇത് ഹൈക്കോടതി ഇടപെട്ട് റദ്ദാക്കുകയായിരുന്നു.

ഒരു സംസ്ഥാനത്തെ സംവരണ സര്‍ട്ടിഫിക്കറ്റ് കൊണ്ട് മറ്റൊരു സംസ്ഥാനത്ത് ജോലി നേടാനാകില്ലെന്ന നിരീക്ഷണമായിരുന്നു ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. ഈ നിരീക്ഷണം സുപ്രിംകോടതി ശരിവച്ചു.

Story Highlights: supreme court on kannur university muslim reservation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here