Advertisement

ഉന്നയിക്കുന്നവർക്ക് നേരെ ആരോപണം തിരിച്ചടിക്കുമെന്ന് ജോ ജോസഫ്

May 7, 2022
Google News 2 minutes Read
jo

തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് പാർട്ടി മറുപടി പറയുമെന്ന് തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ്. വിവാദങ്ങളോട് പ്രതികരിക്കാൻ ഞാനില്ല. ആരോപണങ്ങളിൽ നിന്ന് സിപിഐഎം ഒളിച്ചോടില്ല. ഉന്നയിക്കുന്നവർക്ക് നേരെ ആരോപണം തിരിച്ചടിക്കും. താൻ മുന്നോട്ട് വെയ്ക്കുന്നത് പോസിറ്റീവ് പൊളിറ്റിക്സാണ്. സിൽവർ ലൈൻ ഉൾപ്പടെയുള്ള സർക്കാരിന്റെ എല്ലാ വികസന പ്രവർത്തനങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ചയാവുമെന്ന് ട്വന്റിഫോർ എൻകൗണ്ടറിൽ ഡോ. ജോ ജോസഫ് വ്യക്തമാക്കി.

തൃക്കാക്കരയില്‍ സിപിഐഎം ടിക്കറ്റില്‍ മത്സരിക്കുന്ന ജോ ജോസഫ് സമുദായത്തിന്റെ സ്ഥാനാര്‍ത്ഥിയല്ല മറിച്ച് പി സി ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിയാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രം​ഗത്തെത്തിയിരുന്നു. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സിപിഐഎം ശ്രമിച്ചുവെന്നാണ് വി ഡി സതീശന്റെ വാദം. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന് ഒരു യുഡിഎഫ് നേതാവും പറഞ്ഞിട്ടില്ല. സഭയുടെ ചിഹ്നത്തിന്റെ പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വാര്‍ത്താ സമ്മേളനം നടത്തി. സഭയെ വലിച്ചിഴച്ചത് മന്ത്രി പി രാജീവാണ്. സിപിഐഎം ജില്ലാ സെക്രട്ടറിയും മന്ത്രിയും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെയാണ് സ്ഥാനാര്‍ത്ഥിയെ മാറ്റിയതെന്നും വി ഡി സതീശന്‍ ആരോപിച്ചു.

Read Also : തൃക്കാക്കരയില്‍ പ്രചാരണം കൊഴിപ്പിച്ച് മുന്നണികള്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ വിധിയെഴുത്താകുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. തൃക്കാക്കരയില്‍ പി ടി തോമസ് വിജയിച്ചതിനെക്കാള്‍ വലിയ ഭൂരിപരക്ഷത്തോടെ ഉമ തോമസ് ജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയപ്പോള്‍ കോണ്‍ഗ്രസ് രാഷ്ട്രീയ പോരാട്ടത്തിന് തയാറാകണമെന്ന് എല്‍ഡിഎഫ് വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സിപിഐഎം ഈ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാണോ രാഷ്ട്രീയ പോരാട്ടം നടത്തുന്നതെന്ന ചോദ്യമാണ് ഉയര്‍ന്നുവരുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു.

Story Highlights: cpim would respond to the allegations Joe Joseph

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here