ഐടി പാര്‍ക്ക് സിഇഒ ജോണ്‍ എം തോമസ് സ്ഥാനമൊഴിയുന്നു; തീരുമാനം സര്‍ക്കാരിനെ അറിയിച്ചു

കേരള ഐടി പാര്‍ക്ക് സിഇഒ ജോണ്‍ എം തോമസ് സ്ഥാനമൊഴിയുന്നു. സ്ഥാനമൊഴിയാന്‍ ആഗ്രഹിക്കുന്നതായി ജോണ്‍ എം തോമസ് സര്‍ക്കാരിനെ അറിയിച്ചു. തീരുമാനത്തിന് സ്വകാര്യ കാരണങ്ങള്‍ മാത്രമെന്നാണ് വിശദീകരണം. യുഎസില്‍ കുടുംബത്തിന്റെ അടുത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം സര്‍ക്കാരിന് മുന്നില്‍ വിശദീകരിച്ചു. (it park ceo quits)
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. മുഖ്യമന്ത്രി മടങ്ങി വന്ന ശേഷം തീരുമാനം അറിയിക്കാമെന്ന മറുപടിയാണ് ജോണ്‍ എം തോമസിന് ലഭിച്ചിരിക്കുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ കൂടിയാണ് ജോണ്‍ എം തോമസ്.
കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ജോണ്‍ എം തോമസ് കേരള ഐടി പാര്‍ക്ക് സിഇഒയായി സ്ഥാനമേറ്റത്. സ്ഥാനമൊഴിയാനുള്ള സന്നദ്ധത സര്‍ക്കാരിനെ അറിയിച്ചതായി ജോണ്‍ എം തോമസിന്റെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്‍ഫോ പാര്‍ക്കില്‍ പബ്ബ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തീരുമാനത്തിന് പിന്നിലെന്ന് ആരോപണമുണ്ട്.
Story Highlights: it park ceo quits
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here