ജോ ജോസഫ് സിപിഐഎം അംഗം: എ.വിജയരാഘവന്‍

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടിയുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍. ജോ ജോസഫ് സിപിഐഎം അംഗമാണ്. ഒന്നു പറയാനില്ലാത്തതിനാലാണ് സഭയുമായി ബന്ധപ്പെട്ട് ആരോപണമുന്നയിക്കുന്നത്. തൃക്കാക്കരയില്‍ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയത്തിനൊപ്പം ജനം നില്‍ക്കും. യുഡിഎഫിന് പരാജയ ഭീതിയില്ല, പരാജയപ്പെടുമെന്ന് ഉറപ്പെന്ന് എ.വിജയരാഘവന്‍ പറഞ്ഞു. സഹതാപം എക്കാലത്തും വോട്ടാക്കിയത് കോണ്‍ഗ്രസാണെന്നും എന്നാല്‍ സഹതാപ തരംഗത്തിന്റെ കാലം കഴിഞ്ഞെന്നും വിജയരാഘവന്‍ പറഞ്ഞു.
അതേസമയം, താന്‍ പി.സി.ജോര്‍ജിന്റെ ആളല്ലെന്ന് തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ്. പി.സി.ജോര്‍ജുമായി ഒരു വിവാഹത്തില്‍ കണ്ടുമാത്രമുള്ള പരിചയമേയുള്ളു. താന്‍ സിപിഐഎം അംഗമെന്നും ജോ ജോസഫ് ട്വന്റി ഫോറിനോട് പറഞ്ഞു. ഷാനിമോള്‍ ഉസ്മാന് മറുപടിയില്ലെന്നും നെഗറ്റീവ് രാഷ്ട്രീയത്തോട് വിയോജിപ്പാണെന്നും ജോ ജോസഫ് പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തന്റെ സ്വന്തം ആളാണെന്നായിരുന്നു പി.സി.ജോര്‍ജ് പറഞ്ഞത്. നേരത്തെ കണ്ടപ്പോള്‍ കെട്ടിപ്പിടിച്ചു ഉമ്മ തന്നിരുന്നു. ജോ ജോസഫിന്റെ കുടുംബം മുഴുവന്‍ കേരള കോണ്‍ഗ്രസുകാരാണെന്നും അദ്ദേഹത്തിന്റെ അടുത്ത ബന്ധു ജനപക്ഷം കേരള കോണ്‍ഗ്രസിന്റെ അടുത്ത ബന്ധുവാണെന്നും പി.സി.ജോര്‍ജ് പറഞ്ഞിരുന്നു.
Story Highlights: Joe Joseph CPI (M) Member: A. Vijayaraghavan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here