Advertisement

കര്‍ണാടകയില്‍ കൂടുതല്‍ ആളുകള്‍ ബിജെപിയിലേക്ക് വരുന്നു; മാണ്ഡ്യയില്‍ യുവനേതൃത്വം ശക്തിപ്പെടുമെന്ന് ബസവരാജ് ബൊമ്മെ

May 7, 2022
Google News 2 minutes Read
more people have interest to join bjp

കര്‍ണാടകയില്‍ കൂടുതല്‍ ആളുകള്‍ ബിജെപിയിലേക്ക് എത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള ആളുകള്‍ ബിജെപിയിലേക്ക് എത്തുകയാണ്. കോലാര്‍, മാണ്ഡ്യ എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ തങ്ങളുടെ പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. മാണ്ഡ്യയില്‍ ബിജെപി ശക്തമായ യുവനേതൃത്വത്തെ സൃഷ്ടിക്കുമെന്നും ബസവരാജ് ബൊമ്മെ പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി എസ്എം കൃഷ്ണയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാണ്ഡ്യയില്‍ ബിജെപി സമ്മേളനം നടത്തുന്ന കാര്യം ആലോചിക്കുമെന്ന് ബസവരാജ് ബൊമ്മെ പറഞ്ഞു. മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ ബി.ജെ.പിയില്‍ ചേരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും ആളുകള്‍ ബി.ജെ.പിയില്‍ ചേരുന്നുണ്ടെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

Read Also : ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു

ദക്ഷിണ കര്‍ണാടകയില്‍ ബിജെപിയില്‍ ചേരാന്‍ ആളുകള്‍, പ്രത്യേകിച്ച് യുവാക്കള്‍ അതീവ താല്‍പര്യം കാണിക്കുന്നു. മാണ്ഡ്യയില്‍ ശക്തമായ യുവനേതൃത്വം ഉയര്‍ന്നുവരാന്‍ ഒരുങ്ങുന്നുവെന്ന് പറഞ്ഞ ബൊമ്മെ, മാണ്ഡ്യ ബിജെപിക്ക് അനുകൂലമാണെന്നും കൂട്ടിച്ചേര്‍ത്തു.

Story Highlights: more people have interest to join bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here