Advertisement

ജാർഖണ്ഡിലെ ടാറ്റ സ്റ്റീൽ പ്ലാന്റിൽ തീപിടിത്തം; 3 പേർക്ക് പരുക്ക്

May 7, 2022
2 minutes Read

ജാർഖണ്ഡിലെ ജംഷഡ്പൂരിൽ ടാറ്റ സ്റ്റീൽ പ്ലാന്റിൽ വൻ തീപിടിത്തം. സ്ഫോടനത്തെ തുടർന്നുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. രാവിലെയാണ് കോക്ക് പ്ലാന്റിന്റെ ഗ്യാസ് പൈപ്പ് ലൈനിൽ പൊട്ടിത്തെറിയുണ്ടായത്. യൂണിറ്റ് പ്രവർത്തന രഹിതമായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പ്ലാന്റ് പൊളിക്കുന്ന പ്രവർത്തനങ്ങളാണ് അവിടെ നടക്കുന്നതെന്നും ടാറ്റ സ്റ്റീൽ പ്രസ്താവനയിൽ അറിയിച്ചു.

അഞ്ച് ഫയർ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പരുക്കേറ്റ തൊഴിലാളികളെ ടാറ്റ മെയിൻ ഹോസ്പിറ്റലിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകി. പരുക്കേറ്റവർക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കുമെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ പറഞ്ഞു. അതേസമയം തീപിടിത്തത്തിന്റെ കാരണം വിലയിരുത്താൻ അന്വേഷണം നടത്തിവരികയാണെന്നും, സംഭവം ഉൽപ്പാദനത്തെ ബാധിച്ചിട്ടില്ലെന്നും ടാറ്റ സ്റ്റീൽ അറിയിച്ചു.

Story Highlights: Three injured in blast at Tata steel plant in Jamshedpur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top