Advertisement

കെജ്രിവാളിനെതിരായ ട്വീറ്റ്; അറസ്റ്റ് വാറണ്ടിനെതിരെ ബിജെപി നേതാവിന്റെ ഹർജി അർധരാത്രി കേൾക്കുന്നു

May 7, 2022
Google News 2 minutes Read
aravind

ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ ട്വീറ്റിന്റെ പേരിൽ വന്ന അറസ്റ്റ് വാറണ്ടിനെതിരെ ബിജെപി നേതാവ് തേജേന്ദ്ര പാൽ സിംഗ് ബഗ്ഗ കോടതിയിൽ. ബഗ്ഗയുടെ ഹർജിയിൽ അർധരാത്രിയാണ് കോടതി സിറ്റിം​ഗ് നടത്തുന്നത്. പഞ്ചാബ്, ഹരിയാന ഹൈക്കോടതി ജഡ്ജി അനൂപ് ചിത്കാരയുടെ വസതിയിലാണ് രാത്രി സിറ്റിം​ഗ് നടത്തുന്നത്. മൊഹാലി മജിസ്ട്രേറ്റ് കോടതിയുടെ അറസ്റ്റ് വാറണ്ടിനെതിരെയാണ് ​ഹർജി.

ബിജെപി നേതാവ് തേജേന്ദ്ര പാൽ സിംഗ് ബഗ്ഗയെ പഞ്ചാബ് പൊലീസ് നേരത്തേ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വധ ഭീഷണി മുഴക്കുകയും, ജാതിയുടെ അടിസ്ഥാനത്തിൽ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തുവെന്ന കേസിലാണ് നടപടി. സംഭവത്തിൽ പ്രതിഷേധിച്ച് പഞ്ചാബ് സർക്കാരിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്.

Read Also : ബിജെപിയെ തകർക്കാൻ ​ഗുജറാത്തിന്റെ പിന്തുണ ആവശ്യമാണ്; ഒരവസരം നൽകണമെന്ന് അരവിന്ദ് കെജ്രിവാൾ

ബിജെപിയുടെ യുവജന വിഭാഗത്തിന്റെ ദേശീയ സെക്രട്ടറിയാണ് ബഗ്ഗ. അരവിന്ദ് കെജ്രിവാളിനെ ജീവിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ബഗ്ഗയുടെ ഭീഷണി. എഎപിയുടെ പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ്, ഡൽഹിയിൽ എത്തിയാണ് ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തത്. നടപടിക്ക് പിന്നാലെ പഞ്ചാബ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു.

എഎപി സർക്കാർ എതിരാളികളെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ജനം നൽകിയ അധികാരം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നത് ലജ്ജാകരമാണെന്ന് ഡൽഹി ബിജെപി വക്താവ് പ്രവീൺ ശങ്കർ കപൂർ കുറ്റപ്പെടുത്തി. തേജേന്ദ്ര പാൽ സിംഗ് ബഗ്ഗയുടെ മോചനത്തിനായി ജനം അണിനിരക്കണമെന്നും ശങ്കർ കപൂർ ആഹ്വനം ചെയ്തു.

Story Highlights: Tweet against Kejriwal; BJP leader’s plea against arrest warrant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here