Advertisement

ഇരിങ്ങാലക്കുടയിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരുക്ക്

May 7, 2022
Google News 2 minutes Read
woman fell from irinjalakuda bus

ഇരിങ്ങാലക്കുടയിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരിക്കേറ്റു. ഇരിങ്ങാലക്കുട കാട്ടൂർ റോഡിൽ നിന്നും ബൈപാസ് റോഡിലേയ്ക്ക് തിരിയുന്ന വളവിലാണ് അപകടം നടന്നത്. ( woman fell from irinjalakuda bus )

തൃശൂരിലേയ്ക്ക് പോവുകയായിരുന്ന കെ എൽ 45 4599 നമ്പർ എം എസ് മേനോൻ ലീമീറ്റഡ് സ്റ്റോപ്പ് ബസിൽ നിന്നാണ് യുവതി വീണത്. തൃശൂരിലേയ്ക്ക് പോവുകയായിരുന്ന മതിലകം സ്വദേശി മഞ്ഞളി വീട്ടിൽ അലീന ജോയ് എന്ന യുവതിയാണ് ബസിൽ നിന്നും വീണത്.

യുവതിയെ മാപ്രാണത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിങ്ങാലക്കുട പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മെയിൻ റോഡിലൂടെ പോവേണ്ടിയിരുന്ന ബസ് റൂട്ട് തെറ്റിച്ചാണ് ഇത് വഴി വന്നത്.

Story Highlights: woman fell from irinjalakuda bus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here