40 കോടിയുടെ ബാങ്ക് തട്ടിപ്പ്; എഎപി എംഎൽഎയുടെ സ്ഥാപനങ്ങളിൽ സിബിഐ റെയ്ഡ്

40 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പഞ്ചാബ് എഎപി എംഎൽഎ ജസ്വന്ത് സിംഗ് ഗജ്ജൻ മജ്‌റയുടെ സ്ഥാപനങ്ങളിൽ സിബിഐ റെയ്ഡ്. സംഗ്രൂർ ജില്ലയിലെ മലേർ കോട്‌ലയിലേതുൾപ്പെടെ പഞ്ചാബിലെ മൂന്നിടങ്ങളിലായുള്ള ജസ്വന്ത് സിംഗിന്റെ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയിന്മേലാണ് എഎപി എംഎൽഎയ്ക്കെതിരായ കേസ്.
വിദേശ കറൻസികളുൾപ്പെടെ 16.57 കോടി രൂപയും ക്രമക്കേടുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തതായി സിബിഐ ഉദ്യോഗസ്ഥർ അറിയിച്ചു. അമർഗഢ് എംഎൽഎയായ ജസ്വന്ത് സിംഗ് ഡയറക്റായ കമ്പനികളിലാണ് സിബിഐ പരിശോധന നടത്തിയത്. ബസ്വന്ത്സ് സിംഗിന്റെ സഹോദരന്മാരായ ബൽവന്ത് സിംഗ്, കുൽവന്ത് സിംഗ്, അനന്തരവൻ തേജീന്ദർ സിംഗ് എന്നിവരും കമ്പനികളിൽ പങ്കാളിത്തമുള്ളവരാണ്.
Read Also : ജാര്‍ഖണ്ഡില്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ അനുയായികളില്‍ നിന്ന് 19 കോടി രൂപ പിടിച്ചെടുത്തു
2011 മുതൽ 2014 കാലയളവ് വരെ ജസ്വന്ത് സിംഗിന്റെ കമ്പനിക്കായി നാല് തവണയായി ലുയാനയിലെ ബാങ്ക് ഓഫ് ഇന്ത്യ വായ്പ അനുവദിച്ചിരുന്നു. കേസിൽ 40.92 കോടി രൂപയാണ് ബാങ്കിന് തിരികെ കിട്ടാനുള്ളത്.
Story Highlights: 40 crore bank fraud CBI raid on AAP MLA’s company
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here