‘തൃക്കാക്കരയിൽ ആം ആദ്‌മി പാർട്ടി മത്സരിക്കില്ല’; കേരളത്തിൽ 140 സീറ്റുകളും നേടുകയാണ് ലക്ഷ്യമെന്ന് നേതാക്കൾ

തൃക്കാക്കരയിൽ ആം ആദ്‌മി പാർട്ടി മത്സരിക്കില്ല. അടിത്തറ ശക്തിപ്പെടുത്തിയതിന് ശേഷം തെരെഞ്ഞെടുപ്പ് മത്സരത്തിനിറങ്ങാമെന്ന് ദേശീയ നേർതൃത്വം അറിയിച്ചു. കേരള രാഷ്ട്രീയത്തിലേക്ക് നിര്‍ണായക ചുവട് വയ്ക്കാനൊരുങ്ങുന്ന എഎപിക്ക് ആദ്യ മത്സരം ഉപതെരഞ്ഞെടുപ്പിലാകുന്നത് ഭാവികാര്യങ്ങള്‍ക്ക് ഗുണം ചെയ്‌തേക്കില്ലെന്ന വിലയിരുത്തലിലാണ് തീരുമാനം. കേരളത്തിൽ 140 സീറ്റുകളും നേടുകയാണ് ലക്ഷ്യമെന്ന് നേതാക്കൾ അറിയിച്ചു. പിന്തുണ ആർക്കെന്ന് പിന്നീട് പ്രഖ്യാപിക്കുമെന്ന് നേതൃത്വം അറിയിച്ചു. (am admi wont compete thrikakkara bypoll)
പ്രഥമ പരിഗണന അംഗത്വ ക്യാമ്പെയിനും വരാനിരിക്കുന്ന തദ്ദേശ തെരെഞ്ഞടുപ്പിനും. ആം ആദ്‌മി മത്സരിച്ചാൽ പിന്തുണയ്ക്കുമെന്ന് ട്വന്റി-20 നിലപാടെടുത്തിരുന്നു. കേരള സന്ദര്‍ശനത്തിനെത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയേക്കുമെന്നും സൂചനകളുണ്ടായിരുന്നു. ട്വന്റി-20 സ്ഥാനാർത്ഥി മത്സരിക്കണമോ എന്നതിൽ തീരുമാനം വൈകിട്ട് 4.30ന് അറിയിക്കും.
Story Highlights: am admi wont compete thrikakkara bypoll
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here