ഡോ. ജോ ജോസഫിന്റെ ഒപി ടിക്കറ്റ് നിരക്ക് 750 രൂപയെന്ന് വ്യാജ പ്രചരണം [24 Fact Check]

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധൻ ഡോ ജോ ജോസഫിന്റെ ഒപി ഫീസ് ഭീമമായ തുകയാണെന്ന് വ്യാജ പ്രചരണം. (dr jo joseph op charge fact check)
‘പാവങ്ങളുടെ ഡോക്ടർ’ എന്ന തലക്കെട്ടോടെ ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധൻഡോ ജോ ജോസഫിന്റെ ഒ പി ടിക്കറ്റ് നിരക്ക് വെറും 750 രൂപ – എന്നെഴുതിയ ഒരു വാട്‌സ്ആപ്പ് സന്ദേശം ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. യഥാർത്ഥത്തിൽ 150 രൂപയാണ് ലിസി ആശുപത്രിയിലെ കാർഡിയോ വിഭാഗത്തിൽ അടക്കേണ്ട ഒ പി തുക.
ഡോ ജോ ജോസഫിന്റെ കൺസൾട്ടേഷൻ ഫീസ് 150 രൂപയാണ്. മൂൻകൂട്ടി ബുക്ക് ചെയ്തിട്ടാണ് വരുന്നതെങ്കിൽ അമ്പത് രൂപകൂടി അധികമായി നൽകണം. താരതമ്യേനെ കുറഞ്ഞ നിരക്കാണിത്. അതുകൊണ്ട് തന്നെ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്.
Story Highlights: dr jo joseph op charge fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here