Advertisement

വിദേശ വിദ്യാഭ്യാസത്തിനുള്ള പരിശീലനം നൽകുന്ന രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ശൃംഖലകളിലൊന്നായ അജിനോറയ്ക്ക് ഇനി മഞ്ജു വാര്യരുടെ മുഖമുദ്ര

May 8, 2022
Google News 2 minutes Read
manju warrier ajinora brand ambassador

വിദേശ വിദ്യാഭ്യാസത്തിനുള്ള ഐഇഎൽടിഎസ് , ഒഇടി പരിശീലനം നൽകുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ ശൃംഖലകളിലൊന്നായ അജിനോറയ്ക്ക് ഇനി മഞ്ജുവാര്യരുടെ മുഖമുദ്ര. അജിനോറയുടെ ബ്രാൻഡ് അംബാസിഡറായി മഞ്ജു വാര്യരെ പ്രഖ്യാപിക്കുന്ന ചടങ്ങ് കൊച്ചിയിൽ നടന്നു. ( manju warrier Ajinorah brand ambassador )

2013 ലാണ് അജിനോറയുടെ തുടക്കം, വിദേശ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കു വേണ്ട പ്രധാന യോഗ്യതയായ ഐ.ഇ.എൽ.ടി എസ് , ഒ.ഇ ടി സർട്ടിഫിക്കറ്റുകൾക്ക് ഏറ്റവും മികച്ച പരിശീലനം എന്ന ലക്ഷ്യത്തോടെയാണ് അജിനോറ പ്രവർത്തനമാരംഭിച്ചത്. ഇന്ത്യയൊട്ടാകെ 51 ബ്രാഞ്ചുകളും ഓൺലൈൻ വിദ്യാഭ്യാസത്തിനായി ഏറ്റവും മികച്ച മൊബൈൽ ആപ്ലിക്കേഷനുമായി അജിനോര അതിന്റെ വിജയയാത്ര തുടരുന്നു. ആ യാത്രയിൽ മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യരും ഒപ്പം ചേരുന്നു

മഞ്ജുവിന്റെ താരമൂല്യവും ജനപ്രിയതയും സാമൂഹ്യ പ്രതിബദ്ധതയും അജിനോരയുടെ സേവനങ്ങൾ ജനങ്ങളിലെത്തിക്കാൻ സഹായിക്കുമെന്ന് മാനേജിങ് ഡയറക്ടർ അജി മാത്യു പറഞ്ഞു.

Read Also : പത്ത് ശതമാനം വരെ വാര്‍ഷിക ആദായം; മുത്തൂറ്റ് മിനി കടപ്പത്ര വിതരണം ഈ മാസം 17 വരെ

വിദേശ രാജ്യങ്ങളിൽ പഠനത്തിനും ജോലിക്കും ശ്രമിക്കുന്ന എല്ലാവർക്കും അവരവരുടെ ഇഷ്ടാനുസരണം ഐ ഇ എൽ ടി.എസ് , ഒ.ഇ ടി പരിശീലനം ലഭിക്കുന്ന വിധത്തിലാണ് അജിനോറ ആപ്പിൽ പരിശീലനം നടക്കുന്നത്. മികച്ച അധ്യാപകരുടെ സേവനത്തിനൊപ്പം പുതിയ സ്റ്റഡി മെറ്റീരിയിലുകളും മോഡൽ പരീക്ഷകളും ആപ്പിൽ ലഭ്യമാണ്.ഡയറക്ടർമാരായ രാഹുൽ രാജേന്ദ്രൻ നോർവീൻ ലൂക്കോസ് അജോ അഗസ്റ്റിൽ സി ഇ ഒ അരവിന്ദ് ആർ മേനോൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Story Highlights: manju warrier Ajinorah brand ambassador

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here