Advertisement

തൃക്കാക്കര തെരെഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി 12 ന് ഉദ്ഘാടനം ചെയ്യും

May 8, 2022
2 minutes Read

തൃക്കാക്കരയിൽ ഈ മാസം 12 ന് നടക്കുന്ന തെരെഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നിലവിൽ അമേരിക്കയിൽ ചികിത്സയിലാണ് മുഖ്യമന്ത്രി. അടുത്തയാഴ്ചത്തെ മന്ത്രിസഭായോഗം 13നാണ്. തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ് കൺവെൻഷൻ 12ന് വൈകിട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. (pinarayivijayan inagurate ldf election covention thrikkakara)

Read Also : “ഇവിടെ ആർക്കും ജോലിയില്ലാത്ത സാഹചര്യമില്ല”; ഒരു ഗ്രാമത്തിന്റെ തലവര മാറ്റിയെഴുതിയ മുറുക്ക് ഗ്രാമത്തിലേക്കൊരു യാത്ര…

തൃശൂർ പൂരം നടക്കുന്നതിനാൽ അവിടെ നിന്നുള്ള മന്ത്രിമാർക്ക് അന്ന് തിരുവനന്തപുരത്തേക്ക് എത്തിച്ചേരാനുള്ള അസൗകര്യം കണക്കിലെടുത്താണ് മന്ത്രിസഭായോഗം വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. മുഖ്യമന്ത്രി വിദേശത്തായതിനാൽ കഴിഞ്ഞയാഴ്ചയും ഈയാഴ്ചയും ഓൺലൈനായാണ് മന്ത്രിസഭായോഗം ചേർന്നത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നേതാക്കൾക്ക് മാർഗനിർദേശങ്ങൾ നൽകിയിരുന്നു. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റെന്ന നിലയിലാവരുത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ടതെന്നും, സീറ്റ് തിരിച്ചുപിടിക്കാൻ വേണ്ടിയുള്ള പ്രവർത്തനമാണ് കാഴ്ചവെയ്ക്കേണ്ടതെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

Story Highlights: pinarayivijayan inagurate election covention thrikkakara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top