എലിസബത്ത് രാജ്ഞിയുടെ ജൂബിലി ആഘോഷം; ഹാരിക്കും മേഗനും വിലക്ക്

ബ്രിട്ടീഷ് രാജ്ഞിയായി രാജപദവിയില്‍ 70 വര്‍ഷം പിന്നിട്ടതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ നിന്ന് കൊച്ചുമകന്‍ ഹാരിയെയും ഭാര്യ മേഗനേയും ഒഴിവാക്കി. ഇതോടെ ആഘോഷങ്ങളുടെ ആദ്യ ചടങ്ങായ ബ്രിട്ടിഷ് സേനയുടെ ട്രൂപ്പിങ് ദ കളര്‍ കാണാന്‍ ബാല്‍ക്കണിയില്‍ ഹാരിയും മേഗനും ഉണ്ടാവില്ലയെന്ന് ഏതാണ്ട് ഉറപ്പായി. രാജകീയ പദവികള്‍ ഉപേക്ഷിച്ച് യു.എസിലേക്ക് താമസം മാറിയതാണ് ഇവര്‍ക്ക് രാജകുടുംബത്തിനൊപ്പം ബാല്‍ക്കണിയില്‍ ഒരുമിക്കാനുള്ള സാങ്കേതിക തടസം.
എന്നാല്‍ ഇതേസമയം ബക്കിങ്ങാം കൊട്ടാരത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ഹാരിയുടെയും മേഗന്റയും ജീവിതം നെറ്റഫ്‌ലിക്‌സ് ഡോക്യുമെന്ററിയാക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ശേഖരിക്കാന്‍ നെറ്റ്ഫ്‌ലിക്‌സ് സംഘം ചടങ്ങുകളില്‍ കടന്നുകൂടി അനധികൃതമായി ചിത്രീകരിക്കാനുള്ള സാധ്യത പാലസ് തള്ളിക്കളയുന്നില്ല.
Story Highlights: Megan, Harry and Andrew banned from Queen’s Platinum Jubilee celebrations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here