ആകാശവിസ്മയം തീര്‍ത്ത് തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് |ദൃശ്യങ്ങള്‍

ആകാശവിസ്മയം തീര്‍ത്ത് തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട്. ആദ്യം പറമേക്കാവ് ഭാഗമാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്. പിന്നീട് ഡയനയും, കുഴി മിന്നലും അമിട്ടും ചേര്‍ന്ന് എട്ടു മിനിറ്റ് ആകാശത്ത് ദൃശ്യവിസ്മയം. പാറമേക്കാവിന്റെ വെടിക്കെട്ട് നടന്ന് അരമണിക്കൂര്‍ പിന്നിട്ട ശേഷമായിരുന്നു തിരുവമ്പാടിയുടെ കൂട്ടപ്പൊരിച്ചില്‍.
തൃശൂരിന് ദൃശ്യപൂരം സമ്മാനിച്ച് സാമ്പിള്‍ വെടിക്കെട്ട്. മന്ത്രിമാരായ കെ.രാജന്റെയും ബിന്ദുവിന്റെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സ്വരാജ് റൗണ്ടിലെ ചില ഭാഗങ്ങളില്‍ നിന്ന് വെടിക്കെട്ട് കാണാന്‍ പെസോ അധികൃതര്‍ അനുമതി നല്‍കി.
മാലപ്പടക്കങ്ങളും കുഴിമിന്നികളും അമിട്ടുകളും ആകാശത്ത് ദൃശ്യവിസ്മയം തീര്‍ത്തു. പ്രസിദ്ധമായ പൂരം വെടിക്കെട്ടിന്റെ സാമ്പിള്‍ പാറമേക്കാവും തിരുവമ്പാടിയും ചേര്‍ന്ന് അതിമനോഹരമാക്കി. കണ്ണുചിമ്മാന്‍ സമയം നല്‍കാതെയാണ് ഇരുകൂട്ടരും ആകാശത്ത് വര്‍ണവിസ്മയം തീര്‍ത്തത്. പാറമേക്കാവ് വിഭാഗം ആദ്യം വെടിക്കെട്ടിന് തിരിതെളിച്ച് പൂരരാവില്‍ ആകാശവിസ്മയം തീര്‍ത്തു. പിന്നാലെ തിരുവമ്പാടി തിരികൊളുത്തി സാമ്പിള്‍ വെടിക്കെട്ട് മനോഹരമാക്കി.
സ്വരാജ് റൗണ്ടിലേക്ക് ആളുകളെ കയറ്റാതെ വെടിക്കെട്ട് നടത്താനാകില്ലെന്ന നിലപാടില്‍ ദേവസ്വം ഉറച്ചുനിന്നിരുന്നെങ്കിലും പെസോ അധികൃതരുമായി മന്ത്രിമാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. നൂറുമീറ്റര്‍ പരിധി പാലിക്കുക എന്നത് സുപ്രീംകോടതി നിര്‍ദേശമാണെന്നും ലംഘിക്കാനാവില്ലെന്നുമായിരുന്നു പെസോയുടെ കേരള മേധാവി പി.കെ.റാണ നല്‍കിയ വിശദീകരണം. ഇതോടെ പെസോ (പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍) നല്‍കിയ നിര്‍ദേശത്തിന് അനുസരിച്ച് നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ പൊലീസും നിര്‍ബന്ധിതരാകുകയായിരുന്നു.
വലിയ സുരക്ഷാസന്നാഹത്തിന്റെ അകമ്പടിയോടെയാണ് വെടിക്കെട്ട് നടന്നത്. ഫയര്‍ഫോഴ്സ്, പൊലീസ് ഉദ്യോഗസ്ഥര്‍, ദേവസ്വം ഭാരവാഹികള്‍ എന്നിവരുടെ വന്‍ സന്നാഹം പൂരപറമ്പില്‍ സജ്ജമായിരുന്നു. ജില്ലാ കളക്ടര്‍ ഹരിത വി.കുമാര്‍ ഉള്‍പ്പെടെയുള്ളവരും സാമ്പിള്‍ വെടിക്കെട്ടിന് മുമ്പ് തന്നെ പൂരനഗരിയില്‍ സന്നിഹിതരായിരുന്നു.
Story Highlights: Sample fireworks display at Thrissur Pooram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here