‘ട്വന്റി-20 സര്‍ക്കാരിനെതിരെ ശക്തമായ നിലപാടെടുത്ത പ്രസ്ഥാനം’; മത്സരത്തിനില്ലെന്ന തീരുമാനം സ്വാഗതാര്‍ഹമെന്ന് വി ഡി സതീശന്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന ആം ആദ്മി പാര്‍ട്ടിയുടേയും ട്വന്റി ട്വന്റിയുടേയും നിലപാടിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനാധിപത്യ വിശ്വാസികളുടെ വോട്ട് ഭിന്നിച്ചുപോകില്ല എന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് ട്വന്റിഫോറിനോട് പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയ്ക്കും ട്വന്റി ട്വന്റിയ്ക്കും വോട്ട് ചെയ്യാനിരുന്നവര്‍ യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് വി ഡി സതീശന്‍ അഭ്യര്‍ത്ഥിച്ചു.
സര്‍ക്കാരിനെതിരെ കര്‍ശന നിലപാടെടുത്ത പ്രസ്ഥാനമാണ് ട്വന്റി ട്വന്റി. കമ്മീഷന് ഉള്‍പ്പെടെ എതിയായി നിലപാടെടുക്കുന്ന പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടി. ഇവര്‍ക്ക് വോട്ട് ചെയ്യാനിരുന്നവര്‍ ഭരണത്തിന് എതിരായി ജനാധിപത്യത്തിനായി നിലകൊള്ളുന്നവരായിരിക്കും. ജനാധിപത്യ ശക്തികളുടെ മുഴുവന്‍ വോട്ടും യുഡിഎഫിന് ലഭിക്കുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
തൃക്കാക്കരയില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെ ട്വന്റി ട്വന്റിയും മത്സരരംഗത്ത് നിന്ന് പിന്മാറിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥി ഡോക്ടര്‍ ടെറി തോമസിന് തൃക്കാക്കരയില്‍ കിട്ടിയത് 13773 വോട്ടാണ്. പൊതു തെരഞ്ഞെടുപ്പിലെ സാഹചര്യം ഇപ്പോഴില്ലെങ്കിലും രണ്ട് പാര്‍ട്ടികള്‍ക്കുമായി മണ്ഡലത്തിലുളളത് നിര്‍ണ്ണായക വോട്ടുകള്‍ തന്നെയാണ്.
Story Highlights: vd satheesan on twenty twenty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here