Advertisement

ഡാനിഷ് സിദ്ദീഖി ഉൾപ്പെടെ നാല് ഇന്ത്യൻ മാധ്യമ പ്രവർത്തകർക്ക് പുലിറ്റ്‌സർ പുരസ്‌കാരം

May 10, 2022
Google News 7 minutes Read
4 indians won pulitzer award 2022

ഈ വർഷത്തെ പുളിറ്റ്‌സർ പുരസ്‌കാരം നേടിയവരുടെ പട്ടികയിൽ നാല് ഇന്ത്യൻ മാധ്യമ പ്രവർത്തകരും. അന്തരിച്ച ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖി, അദ്‌നാൻ അബിദി, സന ഇർഷാദ്, അമിത് ദേവ് എന്നിവർക്കാണ് പുരസ്‌കാരം. റോയിറ്റസിലെ മാധ്യമ പ്രവർത്തകരാണ് ഇവർ. ( 4 Indians won Pulitzer award 2022 )

കൊവിഡ് മഹാമാരിക്കാലത്തെടുത്ത ചിത്രങ്ങളാണ് പുരസ്‌കാരത്തിന് അർഹമായത്. കൊവിഡ് കാലത്തിന്റെ ഭീകരതയും, മനുഷ്യർ തമ്മിലുള്ള സ്‌നേഹവും എല്ലാം സമന്വയിപ്പിച്ച ചിത്രങ്ങൾ ലോകത്തെ തന്നെ അംബരിപ്പിച്ചവയാണ്.

ഡാനിഷ് സിദ്ദീഖി (38) ജൂലൈ 16നാണ് പാക്-അഫഅഗാൻ അതിർത്തിയിൽ വച്ച് കൊല്ലപ്പെട്ടത്. അഫ്ഗാൻ സുരക്ഷാ സേനയും താലിബാനും തമ്മിലുള്ള സംഘർഷം പകർത്തുന്നതിനിടെയായിരുന്നു ഡാനിഷ് സിദ്ദീഖിയുടെ അന്ത്യം.

Reuters/Danish Siddiqui

ഡൽഹി സ്വദേശിയാണ് അദ്‌നാൻ അബീദി. അബീദിയും ഡാനിഷ് സിദ്ദീഖിയും ചേർന്ന് 2018 ലും റോയിറ്റസിന് വേണ്ടി പുലിറ്റ്‌സർ പുരസ്‌കാരം നേടിയിരുന്നു. അന്ന് റോഹിംഗ്യൻ അഭയാർത്ഥികളുടെ നിസഹായത ലോകത്തിന് മുന്നിൽ വിളിച്ചോതുന്ന ചിത്രങ്ങളാണ് ഇരുവരും ചേർന്ന് പകർത്തിയത്.

Reuters/Adnan Abidi

സന ഇർഷാദ് കഷ്മീരി സ്വദേശിനിയാണ്. ഫാച്ചർ ഫോട്ടോഗ്രഫി 2022 വിഭാഗത്തിലാണ് സന പുരസ്‌കാരം നേടിയത്. അമിത് ദേവ് അഹമ്മദാബാദ് സ്വദേശിയാണ്.

Reuters/Adnan Abidi

ദ വാഷിംഗ്ടൺ പോസ്റ്റിനാണ് പബ്ലിക് സർവീസ് വിഭാഗത്തിലെ പുരസ്‌കാരം. കാപിറ്റോൾ ആക്രമണത്തിന്റെ കവറേജിനാണ് പുരസ്‌കാരം. റഷ്യൻ അധിനിവേശം റിപ്പോർട്ട് ചെയ്ത യുക്രൈനിയൻ മാധ്യമ പ്രവർത്തകർക്കും പ്രത്യേക പരാമർശമുണ്ട്.

Story Highlights: 4 Indians won Pulitzer award 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here