Advertisement

അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ച് കിടക്കാൻ ട്രെയിനുകളിൽ ബേബി ബെർത്ത്

May 10, 2022
Google News 2 minutes Read
berth

ഇന്ത്യയിലെ ട്രെയിനുകളിൽ അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ച് കിടക്കാൻ പ്രത്യേക ബെർത്ത് സംവിധാനം വരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ലക്നൗ ഡിവിഷനാണ് മാതൃദിനത്തോടനുബന്ധിച്ച് തേഡ് എസി കോച്ചിൽ 2 പ്രത്യേക ബെർത്തുകൾ തയ്യാറാക്കിയത്. സാധാരണ സീറ്റിൽ മടക്കിവെയ്ക്കാവുന്ന തരത്തിലുള്ള ബേബി സീറ്റ് കൂടി ഘടിപ്പിക്കുകയാണ് ചെയ്യുന്നത്.

പരീക്ഷണം വിജയമാണെന്ന് ബോധ്യപ്പെട്ടാൽ കൂടുതൽ കോച്ചുകളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. അമ്മയ്ക്കും കുഞ്ഞിനുമുള്ള പ്രത്യേക ബെർത്ത് സംവിധാനത്തെ സ്വാഗതം ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ ഒട്ടേറെപ്പേർ രം​ഗത്തെത്തി. പദ്ധതിക്ക് മികച്ച പ്രതികരണം ലഭിച്ചാൽ എല്ലാ ട്രെയിനുകളിലും ബേബി ബെർത്തുകളൊരുക്കുമെന്നും റെയിൽവേ വ്യക്തമാക്കി.

Read Also : അതിവേഗ ചരക്കുവണ്ടികൾ ഒരുങ്ങുന്നു; ആദ്യ ഘട്ടത്തിൽ 25 ട്രെയിനുകൾ

അമ്മയ്ക്കും കുഞ്ഞിനും തന്നെ ഈ ബെർത്ത് കിട്ടാനായി റിസർവേഷൻ സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തേണ്ടി വരും. വർഷങ്ങൾക്ക് മുൻപ് തൊട്ടിൽ ഒരുക്കിയിരുന്നെങ്കിലും തൊട്ടിൽ ഒരു ഭാഗത്തും അമ്മയുടെ സീറ്റ് മറ്റൊരു ഭാഗത്തുമായി വരുന്ന സംഭവങ്ങൾ ആവർത്തിച്ചതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

Story Highlights: Indian Railways introduce baby berth in train

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here