പി.സി.ജോര്‍ജിനെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് ബിജെപി

പി.സി.ജോര്‍ജിനെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് ബിജെപി. വീണ്ടും കേസെടുക്കുന്നത് മതതീവ്രവാദികളെ പ്രീണിപ്പിക്കാനെന്ന് പി.കെ.കൃഷ്ണദാസ് ട്വന്റിഫോറിനോട് പറഞ്ഞു. സര്‍ക്കാര്‍ നിലപാടിനെതിരായ പ്രതിഷേധം തൃക്കാക്കരയിലും പ്രതിഫലിക്കും.
അതേസമയം, പി.സി.ജോര്‍ജിനെത്തിരെ ജാമ്യമില്ലാ കുറ്റം ചുമത്തി. പി.സി.ജോര്‍ജ് ജാമ്യ വ്യവസ്ഥ ലംഘിച്ചതായി ബോധ്യപ്പെട്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു. വെണ്ണലയില്‍ പി.സി.ജോര്‍ജ് നടത്തിയ പ്രസംഗം പരിശോധിച്ച ശേഷം തുടര്‍ നടപടിയെടുക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം വെണ്ണലയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കൊച്ചി സിറ്റി പൊലീസിസ് പി.സി.ജോര്‍ജിന്റെ പേരില്‍ കേസെടുത്തത്. കേസില്‍ പി.സി.ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ സംഭവം.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വെണ്ണലയില്‍ ഞായറാഴ്ച്ച വൈകുന്നേരമാണ് പി.സി.ജോര്‍ജ് വിദ്വേഷപ്രസംഗം നടത്തിയത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ഐപി സി 153 എ, 295 എ വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാക്കുറ്റം ചുമത്തി പാലാരിവട്ടം പൊലീസ് കേസെടുത്തത്.
സമുദായ സ്പര്‍ഥയുണ്ടാക്കല്‍, മനപ്പൂര്‍വമായി മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണിത്.
Story Highlights: The BJP says the government is hunting down PC George
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here