Advertisement

ട്വന്റി – ട്വന്റി സഹകരണം; കെ സുധാകരനെ തള്ളി ബെന്നി ബഹനാൻ

May 11, 2022
Google News 2 minutes Read

കെ പി സി സി അധ്യക്ഷൻ കെ സുധാകരനെ തള്ളി ബെന്നി ബഹനാൻ. ട്വന്റി – ട്വന്റി ജന സ്വാധീനമുള്ള പ്രസ്ഥാനമല്ല. സ്ഥിരം വോട്ടുബാങ്കില്ലെന്ന് ബെന്നി ബഹനാൻ പറഞ്ഞു. ട്വന്റി – ട്വന്റിക്ക് കിട്ടിയ വോട്ടുകൾ ഇത്തവണ യു ഡി എഫിന് ലഭിക്കും. ആരുടെ വോട്ട് കിട്ടിയാലും സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ട്വന്റി-ട്വന്റി ജനങ്ങളില്‍ വേരോട്ടമുള്ള വിഭാഗമാണെന്നും അവരുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും കെ സുധാകരന്‍ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. രാഷ്ട്രീയമായി കോണ്‍ഗ്രസ് ട്വന്റി-ട്വന്റിക്ക് എതിരല്ലെന്നും സുധാകരന്‍ പറഞ്ഞു.

‘ഞങ്ങളെ സംബന്ധിച്ചിടത്തോളം ആരുടെ വോട്ടും സ്വീകരിക്കും. ട്വന്റി-ട്വന്റിയുടെയും ആംആദ്മിയുടെയും വോട്ട് കിട്ടാന്‍ ഞങ്ങള്‍ ശ്രമിക്കും. കാരണം ഒരു സ്ഥാനാര്‍ത്ഥിക്ക് അവര്‍ക്ക് കിട്ടുന്ന വോട്ടാണ് പ്രധാനം. ട്വന്റി-ട്വന്റിയില്‍ നിന്ന് അനുകൂലമായ നിലപാട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവരെ ശത്രുക്കളാക്കണമെന്നും ഞങ്ങള്‍ക്കാഗ്രഹമില്ല’. കെപിസിസി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

Read Also : രഹസ്യമായ ചർച്ചകൾക്കില്ല, വോട്ട് പരസ്യമായി നൽകും; സാബു എം ജേക്കബ് ട്വന്റി ഫോറിനോട്

ഇതിനിടെ കെ പി സി സി പ്രസിഡന്റ് കെ സുധാരനറെ പ്രസ്താവനയിൽ പ്രതികരിച്ച് പാര്‍ട്ടിയുടെ ചീഫ് കോര്‍ഡിനേറ്ററും കിറ്റെക്‌സ് എംഡിയുമായ സാബു എം. ജേക്കബ് രരംഗത്തുവന്നു . കെ പി സി സി പ്രസിഡന്റ് തങ്ങളുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. എന്ത് തീരുമാനമാണെകിലും പരസ്യമായി പ്രഖ്യാപിക്കും. രഹസ്യമായ ചർച്ചകൾക്കില്ല. വോട്ട് പരസ്യമായി നൽകും. കൂടുതൽ കാര്യങ്ങളിൽ എ എ പിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പ്രതികരിച്ചു.

Story Highlights: Benny Behanan On thrikkakara by election 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here