പി സി ജോര്‍ജിന്റെ അറസ്റ്റ് ഉടന്‍; സിറ്റി പൊലീസ് കമ്മിഷണര്‍ ട്വന്റിഫോറിനോട്

മതവിദ്വേഷ പ്രസംഗത്തില്‍ പി.സി.ജോര്‍ജ്ജിന്റെ അറസ്റ്റ് ഉടന്‍. ഇന്നോ നാളെയോ അറസ്റ്റുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു ട്വന്റിഫോറിനോട് പറഞ്ഞു. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചതായും പി സി ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയതായി തെളിവുണ്ടെന്നും പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. ഇടക്കാല ഉത്തരവിലൂടെ അറസ്റ്റ് തടയണമെന്ന പി സി ജോര്‍ജിന്റെ ആവശ്യം ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനിടെ പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 17ലേക്ക് മാറ്റി.
എറണാകുളം പാലാരിവട്ടം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കാര്യങ്ങള്‍ പി.സി.ജോര്‍ജിന്റെ അറസ്റ്റിലേക്ക് നീങ്ങുന്നത്. ഇടക്കാല ഉത്തരവിലൂടെ അറസ്റ്റ് തടയണമെന്ന ആവശ്യം ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. കേസ് ഡയറി ഹാജരാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം പതിനാറിലേക്ക് മാറ്റുകയും ചെയ്തു.
Read Also : ട്വന്റി-20യുമായി സഹകരിക്കാന്‍ തയ്യാര്‍; എഎപി-ട്വന്റി-20 വോട്ട് തേടാന്‍ ശ്രമിക്കുമെന്ന് കെ സുധാകരന്‍
അതേസമയം പി.സി.ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കണമെന്ന തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലെ പൊലീസ് ഹര്‍ജിയില്‍ രൂക്ഷമായ വാദപ്രതിവാദമാണ് അരങ്ങേറിയത്. നിരന്തരമായി അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തുന്ന വ്യക്തിയാണ് ജോര്‍ജെന്നും ജാമ്യം റദ്ദാക്കുന്നതില്‍ ഇന്ന് തന്നെ വാദം കേട്ട് ഉത്തരവ് പറയണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പി.സി.ജോര്‍ജ് സംസ്ഥാനത്ത് ക്രമസമാധനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷന്‍ തങ്ങളുടെ വാദം സ്ഥാപിക്കുന്നതിനായി 4 വീഡിയോകളും കോടതിക്കു നല്‍കി. കേസ് ഈ മാസം 17ലേക്ക് മാറ്റി.
Story Highlights: ch nagaraju about pc george’s arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here