റഷ്യൻ അധിനിവേശം; 561 യുക്രൈൻ നാഷണൽ ഗാർഡ്സ് കൊല്ലപ്പെട്ടു

യുദ്ധം ആരംഭിച്ചതിന് ശേഷം, യുക്രൈൻ നാഷണൽ ഗാർഡിലെ 561 സൈനികർ കൊല്ലപ്പെട്ടതായി യു.എൻ.ജി മേധാവി. ഫെബ്രുവരി 24ന് ആരംഭിച്ച ആക്രമണത്തിൽ 1,697 സൈനികർക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഒലെക്‌സി നഡ്‌ടോച്ചി പറഞ്ഞു.
ഏപ്രിൽ പകുതിയോടെ 2,500 മുതൽ 3,000 യുക്രൈൻ സൈനികർ കൊല്ലപ്പെട്ടു. 10,000ത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇവരിൽ എത്രപേർ അതിജീവിക്കുമെന്ന് പറയാൻ പ്രയാസമാണെന്നും ഒലെക്‌സി കൂട്ടിച്ചേർത്തു. 2014 മാർച്ചിലാണ് യുക്രൈൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഗാർഡ് രൂപീകരിച്ചത്. ക്രിമിയയിലെ കരിങ്കടൽ പെനിൻസുലയുടെ നിയന്ത്രണം റഷ്യ പിടിച്ചെടുക്കുകയും, യുക്രൈനിന്റെ കിഴക്കൻ അതിർത്തിയിൽ സൈന്യത്തെ കൂട്ടുകയും ചെയ്തതിന് പിന്നാലെയായിരുന്നു ഇത്.
യുദ്ധത്തിൽ സംഭവിച്ച നഷ്ടങ്ങളെക്കുറിച്ച്, ഇരു രാജ്യങ്ങളും വാചാലരാകുന്നതിനിടെയാണ് നാഷണൽ ഗുർഡ് മേധാവിയുടെ പുതിയ കണക്കുകൾ. യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരെക്കുറിച്ചുള്ള കണക്കുകൾ വളരെ അപൂർവമായി മാത്രമേ യുക്രൈൻ പുറത്തുവിട്ടിട്ടുള്ളൂ എന്നത് ശ്രദ്ധേയമാണ്. കീവിലെ പ്രതിരോധ മന്ത്രാലയമോ, മോസ്കോയിലെ പ്രതിരോധ മന്ത്രാലയമോ സ്വന്തം സൈനികനഷ്ടത്തെക്കുറിച്ച് ഒരു വിവരവും നൽകിയിട്ടില്ല.
Story Highlights: 561 Ukraine National Guard Soldiers Killed Since War Began
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here