കഴുത്തില്‍ ഷോള്‍ മുറുക്കി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; പിന്നാലെ ആത്മഹത്യ ചെയ്ത് ഭര്‍ത്താവ്

കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. അയര്‍ക്കുന്നം സ്വദേശി സുധീഷ്, ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് സൂചന. (husband suicide after killing wife)
കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലാണ് ടിന്റുവിനെ നാട്ടുകാര്‍ കണ്ടെത്തിയത്. മൃതദേഹം തുണികളിട്ട് മൂടിയ നിലയിലായിരുന്നു. സുധീഷിന്റെ മൃതദേഹം ഇരുകൈകളിലെയും ഞരമ്പ് മുറിച്ച് തൂങ്ങിയ നിലയിലുമായിരുന്നു.
വിദേശത്തായിരുന്ന സുദീഷ് നാട്ടിലെത്തിയത് രണ്ട് മാസം മുന്‍പായിരുന്നു. നഴ്‌സായ ഭാര്യയെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുകയായിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മറ്റ് സാധ്യതകളും പൊലീസ് അന്വേഷിച്ചുവരികയാണ്.
Story Highlights: husband suicide after killing wife
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here