Advertisement

രാത്രി തോക്ക് കരുതാൻ കൊൽക്കത്ത പൊലീസിന് നിർദ്ദേശം

May 12, 2022
Google News 2 minutes Read

ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ നിർബന്ധമായും തോക്ക് കൈവശം വയ്ക്കണമെന്ന് നിർദ്ദേശം. രാത്രി ഡ്യൂട്ടിയിൽ പ്രവേശിക്കുന്ന ഉദ്യോഗസ്ഥർക്കാണ് നിർദ്ദേശം നൽകിയിരുന്നത്. ഇത് സംബന്ധിച്ച വിജ്ഞാപനം ലാൽബസാറിലെ കൊൽക്കത്ത പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സ് പുറപ്പെടുവിച്ചു.

ഇനി മുതൽ രാത്രി ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ തോക്ക് കൈവശം വയ്ക്കണം. ഡ്യൂട്ടിയിൽ പ്രവേശിക്കും മുമ്പ് അടുത്തുള്ള സ്റ്റേഷനിൽ നിന്ന് തോക്കുകളും വെടിക്കോപ്പുകളും ശേഖരിക്കണം. ഡ്യൂട്ടി തീരുമ്പോൾ ഇവയെല്ലാം തിരികെ ഏൽപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.

വർഷങ്ങൾക്ക് മുമ്പ് കൊൽക്കത്തയിലെ ട്രാഫിക് സർജൻമാർക്ക് തോക്കുകൾ അനുവദിച്ചിരുന്നു. പിന്നീട് പൊലീസിന്റെ ആയുധങ്ങൾ തട്ടിയെടുക്കുകയും അക്രമസംഭവങ്ങൾ പതിവാക്കുകയും ചെയ്തു. ഇതോടെ ട്രാഫിക് ഉദ്യോഗസ്ഥർക്ക് നൽകിയിരുന്ന ആയുധങ്ങൾ തിരിച്ചെടുത്തി. പൊലീസിൻ്റെ കൂടി സുരക്ഷ കണക്കിലെടുത്താണ് പുതിയ തീരുമാനം.

Story Highlights: Kolkata traffic police to mandatory carry arms on night duty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here